“… അത് എങ്ങനെ മനസിലായി…”
“… ഇങ്ങനെ ഉള്ള അനീതി ഒന്നും കണ്ട് നിക്കാൻ അവന് കഴിയില്ല…” അഭിമാനത്തോടെ അവൻ പറഞ്ഞു. അതിന് തൻവിക ഒരു വളിച്ച ചിരി ചിരിച്ചു.
“… എന്നിട്ട് ബാക്കി പറയ്…”
“…അയാൾക്കും കൂടെ ഉള്ളവർക്കും ആവശ്യത്തിന് കൊടുത്തിട്ട് പുള്ളി പോയി. അപമാനത്തിൽ നിന്നും രക്ഷിച്ച പുരുഷനെ ഏത് പെണ്ണാ മറക്ക. എന്റെ ഉള്ളിൽ പുള്ളിയോട് അടങ്ങാത്ത ആരാധന ഉടലെടുത്തു. പിന്നെ കക്ഷിയെ കാണാൻ പറ്റില്ല എന്നാ കരുതിയെ…”
“… എന്നിട്ടോ…”
“… വീണ്ടും കണ്ടു. ഞാനും ഫാമിലിയും ദൂരെ ഒരു കല്യാണത്തിന് പോയിട്ട് വരായിരുന്നു. പെട്ടെന്നാണ് മിന്നൽ ഹർത്താൽ പ്രക്യാപിച്ചത് അതിന്റെ ഇടയിൽ ഞങ്ങടെ വണ്ടി പണി തന്നു. എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ലാതെ ആ വഴിയോരത്ത് നിന്നപ്പോഴാ ദൈവ ധൂതനെ പോലെ തേജസ് ഏട്ടൻ വന്നത്. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ വീടുവരെ പുള്ളി എത്തിച്ചു. കക്ഷി പാർട്ടിയിൽ ഉള്ളതുകൊണ്ട് വഴി തടയാൻ ഒന്നും ആരും വന്നില്ല. ആ യാത്രയില തേജസ് ചേട്ടന്റെ പേരും വിവരങ്ങളും കൂടുതൽ അറിയുന്നതും. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ സഹായിച്ച ആ മനസ്. അത് പുള്ളിയോടുള്ള ആരാധന ഇഷ്ട്ടമായി മാറി…”
“… നിങ്ങളിൽ ആരാ ആദ്യം പ്രൊപ്പോസ് ചെയ്തേ. എവിടെ വച്ച ഇഷ്ട്ടം തുറന്നു പറഞ്ഞത്…” അറിയാനുള്ള കൗതുകത്തിൽ കൂട്ടത്തിലെ പെൺകുട്ടി ചോദിച്ചു.
“…അതിനുശേഷം തേജസ് ഏട്ടനെ കാണാൻ പറ്റില്ല എന്ന് തന്നെയാ ഞാൻ കരുതിയെ അന്ന് വീട്ടുകാർ ഉള്ളതുകൊണ്ട് പുള്ളിയുടെ നമ്പർ വാങ്ങാൻ പറ്റിയതുമില്ല. ഒരു ദിവസം വൈകുനേരം അമ്പലത്തിൽ തൊഴാൻ പോയി അന്ന് താരതമ്യേനെ ആൾക്കാർ കുറവായിരുന്നു. അമ്പലത്തിന് ചുറ്റും പ്രദിക്ഷണം വയ്ക്കുമ്പോഴാ മഴ പെയ്യാൻ തുടങ്ങിയത്. നനയാതിരിക്കാൻ അടുത്തുള്ള ഒരു ആലിന്റെ കീഴിൽ ഓടി കയറി ഇച്ചിരി കഴിഞ്ഞപ്പോ തേജസ് ഏട്ടനും മഴയത്ത് ഓടി വന്ന് എന്റെ പക്കൽ നിന്നും. ഞാൻ ശെരിക്കും ഷോക്ക് ആയി. ഏട്ടൻ അടുത്ത് വരുമ്പോഴെല്ലാം ഉള്ളിലൊരു പിടച്ചിൽ. മൂന്നു തവണ ദൈവം ഏട്ടനെ എനിക്ക് കാണിച്ചു തന്നു ഇനി കൈവിട്ടു പോയാൽ അത് എന്റെ തെറ്റ് ആവും അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു…”