നീരജ് : നല്ല മഴക്കാറുണ്ടെല്ലോ..! കല്യാണം വെള്ളത്തിലാവോ..😅
കോ – ഡ്രൈവർ സീറ്റിലിരുന്നു ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന അമലിനോടായി ഞാൻ ചോദിച്ചു..!
അമൽ : ഉഫ്…ദുരന്തം പറയാതെ ദുരന്തമെ…!🥵
നീരജ് : നി പറയണ കേട്ട തോന്നും ഞാൻ പ്രാർത്ഥിച്ചിട്ട് മഴ വരുത്തിയതാണെന്നു..😤
അമൽ : ഒരു കാര്യം ഞാൻ പറയാം..! കല്യാണം കൂടാൻ ആണ് നമ്മൾ പോണത്,അല്ലാതെ അത് മുടക്കാൻ അല്ല..
നീരജ് : അതിന് ഞാനും മുടക്കാൻ അല്ലല്ലോ പോണത്..! നിനക്കെന്ത്.. മൈരെ വയ്യേ…?👀
അമൽ : നി കുറച്ച് നോർമലായി പഴയത് പോലെ അവന്മാരോട് സംസാരിക് ടാ..! പഴയതൊന്നും മനസിൽ വയ്ക്കണ്ടാ..!
ഞാൻ ഓടിച്ച് കൊണ്ടിരുന്ന കാറ് റോഡിൻ്റെ സൈഡ് ആക്കി നിറുത്തി..!
നീരജ് : അവിടെന്ന് കയറിയപ്പോ തുടങ്ങിയതാണ്..! നി ഈ പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കാൻ തുടങ്ങിയിട്ട്..! അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്, അളിയൻ ഓക്കേ അല്ലെ…👀🧐.
അമലിനെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു..!
അമൽ : അല്ല..! ഇനി പഴയത് വല്ലോം മനസിൽ വച്ചിട്ടാണ് വന്നതെങ്കിൽ നമുക്ക് ഇപ്പോഴേ തിരിക്കാ പറഞ്ഞിട്ടാണ്…😅
ഞാൻ അമലിനെ ഇരുത്തി ഒന്ന് നോക്കി..!
അമൽ : അല്ല നിന്നെ നന്നായി അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്..!
നീരജ് : ഞാനെന്താ പൊട്ടനാ…! അല്ല നിൻ്റെ സംസാരം കേട്ട തോന്നും ഞാൻ ഈ കല്യാണം കലക്കാൻ വന്നതാണെന്ന്..🥵