രവി : തപാൽ വഴി അങ്ങനെ ഒക്കെ പറ്റോ…!🧐
നീരജ് : തപാൽ വഴി എല്ലാ രവി ഏട്ട..! വാഹനങ്ങൾ അയക്കാനുള്ള സെറ്റ് അപ്പ് ഉണ്ട് ..! വെഹിക്കിൾ ട്രാൻസ്പോർട്ട്യേഷൻ വഴി ..😄
രവി : ആഹാ..!
ഞങ്ങള് ഓരോ ചായയും കുടിച്ചു പിന്നെയും കുറച്ച് കൊച്ച് വർത്താനങ്ങൾ പറഞ്ഞിരുന്നു ..,ബസ്സ് വരുന്നത് വരെ..! അങ്ങനെ എനിക്ക് പോവണ്ട ബസ്സ് വന്നു..!
നീരജ് : എന്നാ പിന്നെ നിങ്ങള് വിട്ടോ..! ബസ് വന്നു..😅🙌
ആൻ്റപ്പൻ : അവിടെ ഓക്കേ ആയില്ലേ തിരിച്ച് വാ..! വെറുതെ അവിടെ കിടന്ന് തിരിയാൻ നിക്കണ്ടാ😹
നീരജ് : അത് ആലോചിക്കാം..! അവിടെ പോയിട്ട് പണിടെ ഒപ്പം എന്തേലും കോഴ്സ് ചെയ്യാൻ പറ്റോ നോക്കണം..!
രവി : അങ്ങനെ വല്ലതും നോക്ക്..! 😊
നീരജ് : നോക്കണം..! രക്ഷപെടണ്ടെ 😌
അശോകൻ : ഒന്നും റെഡി ആയില്ലേ തിരിച്ച് വാ..! രവി ഏട്ടനും പെയിൻ്റ് പാട്ടയും അങ്ങനെ തന്നെ ഉണ്ടാവും..! ഒപ്പം ഞങ്ങളും😌
നീരജ് : അങ്ങനെ ആണേൽ തീർച്ചയായും വരില്ല…😹.
രവി : എന്ന പിന്നെ ശെരിയടാ…! ഇടയ്ക്ക് വിളിക്ക്..! ഇനിയിപ്പോ യാത്ര പറച്ചിലൊന്നുമ്മില്ല ഇന്ന് കുറച്ച് നേരത്തെ വീട്ടി കേറാൻ നോക്കട്ടെ..😌വാടാ..!
രവിയേട്ടൻ ആൻ്റപ്പനോടും അശോകനോടും പറഞ്ഞു.
ആൻ്റപ്പൻ : നിങ്ങള് നടന്നോ..! ഞാൻ ഇപ്പൊ വര ഒരു കാര്യം ചോദിക്കാൻ ഉണ്ട് ..!😄
രവിയേട്ടനും അശോകനും ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!