രവി : ഇല്ലടാ അവനെ കുഴപ്പം ഒന്നുമില്ല..!
നീരജ് :😃
രവി : പക്ഷേ ചെറിയൊരു പ്രശ്നം ഉണ്ട്..!
നീരജ് : എന്ത് പ്രശ്നം..!
ആൻ്റപ്പൻ : ഡാ..ഉണ്ണി നി പൊക്കോ..! ഞാൻ നിന്നെ വിളിക്കാ..
ഉണ്ണി : ഇല്ലേട്ടാ …കുഴപ്പമില്ല..!
ആൻ്റപ്പൻ : ഇല്ല നി പൊക്കോ..! എന്തേലും ഉണ്ടേൽ നിന്നെ ഞാൻ വിളിക്കാ..
ഉണ്ണി ഞങ്ങളുടെ അടുത്ത് നിന്നും പോയി..! അമലിൻ്റെ കാറിൽ ചാരി ഞാൻ നിന്നു..ഒപ്പം ആൻ്റപ്പനും അമലും രവി ഏട്ടനും..!
ആൻ്റപ്പൻ : അളിയാ..നി എടുത്ത് ചാടി ഒന്ന് ചെയ്യാൻ നിക്കണ്ടാ ..! ഞാൻ ഒരു കാര്യം പറയാ..! ചെറിയൊരു പ്രശ്നം ഉണ്ട്..
രവി : എടാ…അവൻ വേണം വച്ച് ഒന്നും ചെയ്തതല്ല..! പാർട്ടിക്കാര് കുടുക്കിയതാ..
പെട്ടെന്ന് പാർട്ടി ഓഫിസിൻ്റെ ഭാഗത്ത് നിന്ന് കുക്ക് വിളികൾ ഉയർന്നു ..! ഞാൻ അങ്ങോട്ടേക്ക് നോക്കി..! ഞാൻ നോക്കി നിൽക്കെ പാർട്ടി ഓഫീസിൽ നിന്നും നീതുൻ്റെ കയ്യും പിടിച്ച് അശോകൻ ഇറങ്ങി വന്നു..! രണ്ടളുടെയും കഴുത്തിൽ തുളസി മാല..! ദേഷ്യവും സങ്കടവും ഒപ്പം വന്നപോലെ ..! എൻ്റെ കണ്ണ് നിറഞ്ഞു..ഞാൻ ആൻ്റപ്പനെ നോക്കി..!
ആൻ്റപ്പൻ : അളിയാ..🙃
നീരജ് : നിന്നോട് ഞാൻ ചോദിച്ചതല്ലേ മൈരെ എന്തേലും പ്രശ്നം ഉണ്ടോ എന്ന്..🥺💔
ഞാൻ ആൻ്റപ്പൻ്റെ കോളറിൽ പിടിച്ച് വലിച്ചു..! ആകെ ഞാൻ ഇല്ലാണ്ടായ പോലെ
ആൻ്റപ്പൻ : എനിക്കറിയില്ല മൈരെ..! ഇങ്ങനെ ഒക്കെ സംഭവിക്കുന്നു ഞാൻ മനസിൽ പോലും വിചാരിച്ചില്ല..!🥺