നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

അമൽ : നീയല്ലേ മൈരെ ശവം ആയിട്ടാണെലും അവനെ കൊണ്ട് വരുംന്ന് പറഞ്ഞത്..!

 

 

വിഷ്ണു : അത് അപ്പോഴത്തെ ഒരു ഫീലിൽ പറഞ്ഞതല്ലേ..!

 

 

നീരജ് : എന്തായാലും പോയി നോക്ക ..! നാളെ കല്യാണം അല്ലെ..! പന്തലിൽ ചെക്കൻ ഇല്ലാ പറഞ്ഞാ…

 

 

അമൽ : മാനം പോവും…😑

 

 

ഞങ്ങളുടെ സംഭാഷണങ്ങൾക്ക് തടയിട്ട് കൊണ്ട് വിഷ്ണുവിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി..! അവൻ എടുത്ത് സംസാരിച്ചു..പിന്നെ ലൗഡ് സ്പീക്കർ മോഡ് ഇട്ടു..!

 

 

വിഷ്ണു : ഹാ..ഹരിയേട്ട..പറ..!

 

 

ഹരി : ഡാ..വിഷ്ണു..! കാശിയെ കിട്ടി.. റയിൽവെ സ്റ്റേഷൻന്ന്..

 

 

ഞാനും വിഷ്ണുവും അമലിൻ്റെ മുഖത്തേക്ക് നോക്കി..!

 

 

അമൽ : ഇപ്പൊ എങ്ങിനെ ഉണ്ട്

 

 

നീരജ് : നിയൊരു സംഭവം തന്നെ അളിയാ…

 

 

അമൽ : ഐ നോ..😎

 

 

വിഷ്ണു : ശ്….🤫

 

 

ഹരി : ഡാ…അതെ ഒരു പ്രശ്നം ഉണ്ട്..!

 

 

ഞങ്ങൾ മൂന്നാളും പരസ്പരം മുഖത്തേക്ക് നോക്കി..!

 

 

ഹരി : അവൻ്റെ കൂടെ ഏതോ പെണ്ണും കൂടെ ഉണ്ട്..!

 

 

 

വിഷ്ണു : പെണ്ണാ… ഏത് പെണ്ണ്…👀

 

 

വിഷ്ണുവിൻ്റെ ശബ്ദം ഉയർന്നു..!

 

 

ഹരി : അതറിയില്ല..നി വേഗം വീട്ടിലേക്ക് വായോ.

 

 

അത്രയും പറഞ്ഞ് ഹരി ഫോൺ വച്ചു..!

 

 

അമൽ : ഡാ…അവനെ ലൈൻ ഉണ്ടാ..!

 

 

വിഷ്ണു : ആ ..എനിക്കറിയില്ല..!

 

 

നീരജ് : നിന്നോട് ഒന്നും പറഞ്ഞിട്ടില്ലെ..!

 

Leave a Reply

Your email address will not be published. Required fields are marked *