നീരജ് : 🙂
അമൽ : ഈ അമൽ ഒരു കാര്യം ഏറ്റ, ഏറ്റതാ..! അവനല്ല അവൻ്റെ അപ്പനെ വരെ ഈ അമൽ നിൻ്റെ മുൻപിൽ കൊണ്ട് വരും..😏🤓
വിഷ്ണു : ആ ക്രെഡിറ്റ് നി തന്നെ വച്ചോ..! എന്താ പോരെ 😊..! നി വാ അളിയാ..
വിഷ്ണു എന്നെയും അമലിനെയും കൂട്ടി വീടിൻ്റെ അകത്തേക്ക് നടന്നു..! ഹാളിൽ തന്നെ അവൻ്റെ അച്ഛൻ ഉണ്ടായിരുന്നു, അവനോടു വലിയ സംസാരം ഒന്നും ഉണ്ടായിലെങ്കിലും എന്നോടും അമലിനോടും അവൻ്റെ അച്ഛൻ കാര്യം ആയി തന്നെ സംസാരിച്ചു..! അപ്പോഴായിരുന്നു വിഷ്ണുൻറെ അമ്മ അങ്ങോട്ടേക്ക് വന്നത്..!
അമ്മ : അല്ല ആരൊക്കെയാ ഇത്..! ഈ വഴിയൊക്കെ അറിയോ..!😊
നീരജ് : ☺️
അമൽ : എന്ത് ചെയ്യാനാ അമ്മ , ഇത്തിരി ബിസി ആയിപ്പോയി..!☺️
വിഷ്ണു : അതെ…അതെ ഒന്ന് തിരിഞ്ഞാ തന്നെ ലക്ഷങ്ങളുടെ നഷ്ടം ആണ്…!😅
നീരജ് : 😅
അമ്മ : വിച്ചു .. വേണ്ട😄
വിഷ്ണു :😉ചുമ്മ
അമ്മ : അതിരിക്കട്ടെ എന്തൊക്കെയുണ്ട് നീരജെ നിൻ്റെ വിശേഷങ്ങൾ…! ?
നീരജ് : പ്രത്തേകിച്ച് വിശേഷമൊന്നുമില്ലമ്മ..! പഠിത്തവും പണിയുമൊക്കെ ആയി ഇങ്ങനെ അങ്ങ് പോണു..☺️
അമ്മ : നല്ലതാടാ കുട്ടാ..! കഷ്ടപ്പാട് ഉണ്ടെങ്കിലേ രക്ഷപ്പെടണം എന്ന ഒരു ബോധം ഒക്കെ വരു..😊
വിഷ്ണുൻറെ അച്ഛൻ : അധ്വാനത്തിൻ്റെ വില അറിയുന്നവർക്കെ പൈസൻ്റെ വില അറിയൂ..!
അത്രയും പറഞ്ഞ് കൊണ്ട് വിഷ്ണുൻറെ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി..!