ഓരോ തവണ പല ഫോൺ കാൾസ് വരുമ്പോഴും അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
നതാഷ തന്റെ മേശപ്പുറത്തിരുന്ന വെള്ളം കുടിച്ചുകൊണ്ട് കണ്ണുകളടച്ചു.
പക്ഷേ ഇരുട്ടിൽ അവൾ കണ്ടത് സാമിന്റെ ആ വശ്യമായ കണ്ണുകളായിരുന്നു.
അവൾ തന്റെ ജീവിതത്തിന്റെ നിയന്ത്രണം സാമിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു കഴിഞ്ഞു എന്ന് ആ പകൽ വെളിച്ചത്തിൽ അവൾ നൊമ്പരത്തോടെ തിരിച്ചറിഞ്ഞു.
അതേസമയം ഹോസ്പിറ്റലിൽ ഏകദേശം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമാണ് മാത്യു പുറത്തിറങ്ങിയത്.
പുറത്ത് കാത്തുനിന്ന ബന്ധുക്കളുടെ കണ്ണുകളിലെ ആശ്വാസവും നന്ദിയും കണ്ടപ്പോൾ, മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സംതൃപ്തി നിറഞ്ഞു.
തന്റെ വിരലുകൾ കൊണ്ട് ഒരു ജീവൻ കൂടി മരണത്തിൽ നിന്നും തിരിച്ചു പിടിച്ചിരിക്കുന്നു.
ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് തന്റെ ടീം അംഗങ്ങളോടൊപ്പം കോഫി കുടിക്കുമ്പോൾ മാത്യു വല്ലാതെ സന്തോഷവാനായിരുന്നു.
സാധാരണ സർജറി കഴിഞ്ഞാൽ മരവിച്ചുപോകാറുള്ള അയാളുടെ മനസ്സ് ഇന്ന് പ്രസന്നമായിരുന്നു.
അസിസ്റ്റന്റ് ഡോക്ടർ: “സർ, ഇന്നത്തെ സർജറി ഒരു മാജിക് തന്നെയായിരുന്നു. സർ പറഞ്ഞതുപോലെ ആ ക്രിട്ടിക്കൽ പോയിന്റിൽ നമ്മൾ ജയിച്ചു.”
മാത്യു ചിരിച്ചു.
ആ ചിരിയിൽ വർഷങ്ങളായി അയാൾ കൊണ്ടുനടന്ന ജോലിഭാരത്തിന്റെ ക്ഷീണമില്ലായിരുന്നു.
പകരം, ആ വിജയം പങ്കുവെക്കാൻ അയാൾക്ക് പെട്ടെന്ന് തോന്നിയത് നതാഷയെയാണ്. അവൾ എപ്പോഴും പറയാറുള്ളത് അയാൾ ഓർത്തു—