സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

നതാഷ തന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.

 

അവളുടെ ശ്വാസം വേഗത്തിലായിരുന്നു. താൻ ആ പേഷ്യന്റിനെയല്ല, മറിച്ച് തന്റെയുള്ളിലെ കുറ്റബോധത്തെയാണ് ഭയക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

 

 

 

​അല്പം കഴിഞ്ഞ് ചായയുമായി വന്ന നഴ്സ് ലില്ലി, നതാഷയുടെ അടുത്ത് കുറച്ച് ഫയലുകൾ വെച്ചു.

 

 

 

​ലില്ലി: “മാഡം… അടുത്ത പേഷ്യന്റ് അരമണിക്കൂറായി വെയിറ്റ് ചെയ്യുന്നു. അവർക്ക് കുറച്ച് തിരക്കുണ്ട്…”

 

 

 

​നതാഷ: (ലില്ലിക്ക് നേരെ തിരിഞ്ഞ് ആക്രോശിച്ചു)

“നിങ്ങൾക്ക് കാണുന്നില്ലേ ഞാൻ ഇവിടെ ബിസിയാണെന്ന്? അവർക്ക് തിരക്കുണ്ടെങ്കിൽ അവർ വേറെ ഡോക്ടറെ കാണട്ടെ! ഇതെന്താ ചായക്കടയാണോ തിരക്ക് കൂട്ടാൻ? ഈ ഫയലുകളെല്ലാം എടുത്ത് പുറത്ത് പോകൂ ലില്ലി. എന്റെ അനുവാദമില്ലാതെ ആരും ഇനി ഈ മുറിയിലേക്ക് വരരുത്!”

 

 

 

​ലില്ലിയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു..

 

വർഷങ്ങളായി നതാഷയോടൊപ്പം ജോലി ചെയ്യുന്ന ജൂനിയർ നേഴ്സ് ആയ അവൾ നതാഷയുടെ ഇങ്ങനെയൊരു രൂപം കണ്ടിട്ടില്ല. പാവം ലില്ലി വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.

 

 

 

​നതാഷ കസേരയിലേക്ക് തളർന്നിരുന്നു.

 

അവളുടെ മനസ്സ് ഒരു വലിയ സംഘർഷഭൂമിയായിരുന്നു.

 

സാമിനോടുള്ള ആവേശം അവളുടെ പ്രൊഫഷണലിസത്തെ കാർന്നുതിന്നുകയായിരുന്നു.

ജോലിയിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിയുന്നില്ല.

ഓരോ ശബ്ദത്തിലും അവൾ സാമിന്റെ ഹിമാലയൻ ബൈക്കിന്റെ ശബ്ദം തിരഞ്ഞു.

 

 

 

​താൻ വസ്ത്രം മാറുമ്പോൾ കണ്ണാടിയിൽ കണ്ട ആ പാടുകൾ… അവ മാഞ്ഞുപോകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *