സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

​നതാഷയുടെ കൈകൾ സ്റ്റിയറിംഗിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

ഗ്ലാസിന് പുറത്ത് വീണ്ടും ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.

തന്റെ ഫോണിലെ മെസ്സേജ് സാം കണ്ടിട്ടുപോലുമില്ല എന്ന സത്യം അവളുടെ ഉള്ളിൽ ഒരു കഠാര പോലെ തറച്ചു.

​”ഞാൻ വെറുമൊരു കളിപ്പാട്ടമായിരുന്നോ സാം?”

അവൾ എങ്ങിക്കരഞ്ഞു.

കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.

തന്റെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച പാടുകൾക്ക് പോലും ഇപ്പോൾ അവൾക്ക് വേദന തോന്നി. സാം തന്നെ ചതിച്ചു എന്ന ബോധം അവളെ തകർത്തു കളഞ്ഞിരുന്നു.

​പെട്ടെന്ന്, കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ദൂരെയൊരു നിഴൽ തെളിഞ്ഞു.

റോഡരികിലെ ആ പഴയ, തകർന്ന ബസ് ഷെൽട്ടറിന് താഴെ കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ ബൈക്ക്.

​അതവനാണ്! സാം!

​നതാഷയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.

അവൾ ആഞ്ഞു ബ്രേക്ക് ചവിട്ടി.

ടയറുകൾ റോഡിൽ ഉരസുന്ന ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു.

കാർ നിന്നതും അവൾ ഒരു ഭ്രാന്തിയെപ്പോലെ ഡോർ തുറന്ന് പുറത്തേക്ക് പാഞ്ഞു.

​ആ വിജനമായ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ആകാശത്തെ കറുത്ത മേഘങ്ങളും തണുത്ത കാറ്റും മാത്രം സാക്ഷിയായി.

സാം തന്റെ ഹിമാലയൻ ബൈക്കിൽ ചാരി, പതിവുപോലെ ഒരു വശ്യമായ ഭാവത്തിൽ അവളെ നോക്കി നിന്നു.

​നതാഷ: (ശ്വാസം കിട്ടാതെ, കരഞ്ഞു കൊണ്ട്) “സാം…!”

​അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു പതിച്ചു.

അവളുടെ വിറയ്ക്കുന്ന കൈകൾ അവന്റെ കരുത്തുറ്റ കഴുത്തിൽ വരിഞ്ഞു മുറുക്കി.

ആ രാത്രിയിലെ ഏകാന്തതയിൽ അവളുടെ കരച്ചിൽ പ്രതിധ്വനിച്ചു.

സാമിന്റെ പരുക്കൻ ജാക്കറ്റിൽ പറ്റിപ്പിടിച്ച് അവൾ തളർന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *