അന്ന് രാത്രി റേഡിയോ ഷോ ക്ക് പോവുന്നതിനുമുൻപ്
മാത്യു അതീവ താല്പര്യത്തോടെ പാകം ചെയ്ത ആ ഫ്രൈഡ് റൈസ് നതാഷയുടെ പ്ലേറ്റിലുണ്ടായിരുന്നു.
ഒരു സർജന്റെ കൃത്യതയോടെ അയാൾ വെജിറ്റബിൾസ് അരിഞ്ഞു ചേർത്തിട്ടുണ്ടെങ്കിലും, രുചിയിൽ അതൊരു സാധാരണ ഭക്ഷണം മാത്രമായിരുന്നു.
എങ്കിലും, മാത്യുവിന്റെ മുഖത്തെ ആ അപൂർവ്വമായ സന്തോഷം കണ്ട് നതാഷ അത് ആസ്വദിച്ചു കഴിച്ചു.
നതാഷ: “മാത്യു… ഇത് ശരിക്കും സൂപ്പർ ആയിട്ടുണ്ട്! നിങൾക് ഇത്ര നന്നായി കുക്ക് ചെയ്യാൻ അറിയുമെന്ന് ഞാൻ കരുതിയില്ല.”
മാത്യു: (അല്പം അഭിമാനത്തോടെ) “സത്യമാണോ? നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ എനിക്ക് സന്തോഷം. എന്നും ഇങ്ങനെ ഒരുമിച്ച് ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…”
നതാഷ മറുപടിയായി വെറുതെ ഒന്ന് ചിരിച്ചു.
അവളുടെ ഉള്ളിൽ സാമിനെ കാണാനുള്ള തിടുക്കം കത്തിപ്പടരുകയായിരുന്നു.
ഭക്ഷണത്തിന് ശേഷം അവൾ വേഗത്തിൽ തയ്യാറായി.
ശരീരത്തിലെ ആ ചുവന്ന പാടുകൾ ആരും കാണാതിരിക്കാൻ അവൾ തിരഞ്ഞെടുത്തത് ഒരു ഡാർക്ക് ബ്ലൂ കളർ ഫുൾ കൈ ചുരിദാറും അതിന് ചേരുന്ന ടൈറ്റ് ലെഗ്ഗിൻസും ആയിരുന്നു.
വസ്ത്രം ശരീരത്തോട് ഒട്ടിനിൽക്കുന്നതായിരുന്നുവെങ്കിലും അവളുടെ ആഴത്തിലുള്ള മുറിവുകൾ അത് ഭംഗിയായി മറച്ചു.
കാർ സ്റ്റാർട്ട് ചെയ്ത് അവൾ ഗേറ്റ് കടന്നു പോകുമ്പോൾ, മാത്യു പതിവുപോലെ ഒരു ബിയർ കുപ്പിയുമായി ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.
തന്റെ ഭാര്യയിൽ വന്ന മാറ്റങ്ങൾ അയാൾ തിരിച്ചറിയുന്നുണ്ടോ അതോ ആ ബിയറിന്റെ ലഹരിയിൽ അയാൾ വീണ്ടും മയങ്ങുകയാണോ എന്ന് അവൾക്ക് മനസ്സിലായില്ല.