സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

​ലില്ലി തന്റെ പോക്കറ്റിൽ നിന്നും വാടിത്തുടങ്ങിയ ആ പൂവ് പുറത്തെടുത്തു. നതാഷയുടെ ഹൃദയം നിലച്ചുപോയി.

സാം! അവൻ ഹോസ്പിറ്റലിൽ വന്നിരിക്കുന്നു. ലില്ലിയുടെ മുന്നിൽ വെച്ച് തന്നെ അവൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു.

​നതാഷ: (പതർച്ച മറച്ചുപിടിച്ച്) “അത്… അത് ഏതെങ്കിലും പേഷ്യന്റ് ആവും ലില്ലി. നീ അത് കളഞ്ഞേക്ക്.”

​ലില്ലി പോയിക്കഴിഞ്ഞപ്പോൾ നതാഷ ആ പൂവ് കയ്യിലെടുത്തു.

അതിന്റെ ഗന്ധത്തിൽ സാമിന്റെ ആ വന്യമായ ചിരി അവൾക്ക് അനുഭവപ്പെട്ടു.

അവൾക്ക് മനസ്സിലായി, സാം അവളെ വിട്ടയക്കാൻ ഭാവമില്ല. അവൾ ആ സുതാര്യമായ തടവറയിൽ നിന്നും പുറത്തുകടന്നേ തീരൂ.

​അന്ന് വൈകുന്നേരം നതാഷ ഹോസ്പിറ്റലിൽ നിന്ന് ഇറങി  തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ കണ്ട കാഴ്ച അവളുടെ ഉള്ളിൽ മിന്നൽപ്പിണർ പായിച്ചു.

ഹോസ്പിറ്റൽ ഗേറ്റിന് അപ്പുറം തന്റെ ബൈക്കിൽ ചാരി നിൽക്കുന്ന സാം!

അയാൾ തന്റെ ഹെൽമെറ്റ് ഊരി അവളെ നോക്കി ഒരു വന്യമായ ചിരി ചിരിച്ചു.

​അവൻ  ഫോണെടുത്തു നതാഷക്ക് മെസ്സേജ് ടൈപ്പ് ചെയ്തു:
“നതാഷാ ഇന്ന് രാത്രി നിന്റെ റേഡിയോ ഷോ നടക്കുമ്പോൾ  ആ ഫ്‌എം സ്റ്റുഡിയോയ്ക്ക് മുന്നിൽ ഞാൻ ഉണ്ടാകും.”

പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും അപ്രത്യക്ഷമായി..

നതാഷ യുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു…നതാഷ ആ മെസ്സേജ് കണ്ടു… നതാഷയുടെ നിയന്ത്രണങ്ങൾ ഒന്നൊന്നായി തകരുകയായിരുന്നു.

​സാധാരണ ഹോസ്പിറ്റലിൽ നിന്നും എന്തെങ്കിലും കാരണങ്ങൾ കാരണം രാത്രി വൈകി മാത്രം വീട്ടിലെത്താറുള്ള നതാഷ, ഇന്ന് സാമിനെ കാണാനുള്ള ആവേശത്തിൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *