നതാഷ തന്റെ കേബിനിൽ നിന്നും സാം തനിക്കയച്ച മെസ്സേജും നോക്കി കാഫെറ്ററിയ യിലേക്ക് നടന്നു….
ഹോസ്പിറ്റലിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി നതാഷ കഫറ്റീരിയയുടെ ഒരു മൂലയിലുള്ള ടേബിളിൽ ഇരിപ്പായി.
മുന്നിലിരിക്കുന്ന ലഞ്ച് ബോക്സ് അവൾ തുറന്നുപോലുമില്ല.
സാമിന്റെ ആ മെസ്സേജ് അവളുടെ തലയ്ക്കുള്ളിൽ ഒരു കൊള്ളിയാൻ പോലെ മിന്നിമറയുന്നു.
”ഇന്ന് രാത്രി നീ ആ സുതാര്യമായ തടവറയുടെ വാതിൽ തകർക്കണം…”
സാമിന്റെ വാക്കുകൾ കേവലം ഒരു ക്ഷണമല്ല, അതൊരു ആജ്ഞയാണെന്ന് അവൾക്കറിയാം.
അവളുടെ വിരലുകൾ അറിയാതെ തന്റെ കഴുത്തിലെ മാലയിൽ അമർന്നു.
അവിടെ സാമിന്റെ പരുക്കൻ കൈകൾ നൽകിയ പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല.
പെട്ടെന്ന് മാത്യു അവിടേക്ക് വന്നു. അയാളുടെ കയ്യിൽ ഒരു കപ്പ് കോഫിയുണ്ടായിരുന്നു.
മാത്യു: (അവളുടെ അരികിലിരുന്ന്) “നതാഷാ, നീ ഒന്നും കഴിക്കുന്നില്ലേ? ഇന്ന് രാവിലെ മുതൽ നിന്നെ കാണാൻ വല്ലാത്തൊരു പരിഭ്രമം പോലെ.
സർജറി കഴിഞ്ഞ് വന്നപ്പോൾ ലില്ലി പറഞ്ഞു നീ ഇന്ന് പേഷ്യൻസിനോടൊക്കെ വല്ലാതെ ചൂടായെന്ന്. എന്തെങ്കിലും പ്രശ്നമുണ്ടോ?”
നതാഷ ഞെട്ടിപ്പോയി.അവൾ വേഗത്തിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.
നതാഷ: “ഏയ്… ഒന്നുമില്ല മാത്യു. ചെറിയൊരു തലവേദന. പിന്നെ… ഈയിടെയായി കേസുകൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. അതിന്റെ സ്ട്രെസ്സ് ആവാം.”
മാത്യു: (അവളുടെ കൈകളിൽ പതുക്കെ പിടിച്ചു)
“നമുക്ക് ഇന്ന് വൈകുന്നേരം നേരത്തെ വീട്ടിൽ പോയാലോ? നീ ആ റേഡിയോ ഷോ ഇന്ന് ലീവ് എടുക്ക്. നമുക്ക് കുറച്ചു നേരം ഒരുമിച്ച് ഇരിക്കാം.”