ഞാനും അവളും പരസ്പരം നോക്കി പുഞ്ചിരിച്ചു..
അപ്പോൾ അമ്മ പറഞ്ഞു..
ശാരദ ചേച്ചി.നിർബന്ധിച്ചു കെട്ടിക്കേണ്ട. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ മതി.എന്റെ മോളുടെ ഇഷ്ടം നോക്കാതെ കെട്ടിച്ചത് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.
മമ്മി എന്നെ നോക്കിട്ട് പറഞ്ഞു.
ഇവന് ഇവളെ ഇഷ്ട പെട്ട ലക്ഷണം ആണ്.
അതും പറഞ്ഞു മമ്മി ചിരിച്ചു..
ഞാൻ അവളെ നോക്കി അവളും ചിരിക്കുന്നുണ്ട്. മമ്മി അവളോട് പറഞ്ഞു..
മോളെ നമ്മൾ മനസ്സിലാകാതെ ഒരാളെയും കല്യാണം കഴിക്കരുത്.
അവൾ തല കുലുക്കി.
മമ്മിയെ അകത്തു നിന്ന് വിളിച്ചു.. മമ്മി അങ്ങോട്ട് പോയി..
കുറച്ചു കഴിഞ്ഞപ്പോൾ പ്രേമൻ ചേട്ടൻ വന്നു.അയാൾ ഞങ്ങളുടെ അടുത്ത് വന്നിരുന്നു.. എന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മായ പറഞ്ഞു.
അപ്പ. കുറച്ചു മുൻപ് ആന്റി ഇവിടെ വന്നിരുന്നു. എന്നോട് സംസാരിച്ചു.
ആ ചേട്ടൻ ചോദിച്ചു.
ജയ എന്നെ അന്നെഷിച്ചോ..
അവൾ പറഞ്ഞു..
കാണാൻ കൊതി ആയി അല്ലെ..
ഞാനും ആ ചേട്ടനും ചിരിച്ചു. എന്നിട്ട് അവൾ പറഞ്ഞു..
അപ്പ. ആന്റി ഇപ്പോഴും കാണാൻ സൂപ്പറാ.സുന്ദരി ആണ്.
കേട്ടോ മോനെ നിന്റെ മമ്മിയെ പറ്റി ഇവള് പറഞ്ഞത്..
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ എന്നോട് പറഞ്ഞു.
സത്യം അല്ലെ ചേട്ടായി ഞാൻ പറഞ്ഞത്. ചേട്ടായിടെ മമ്മി സൂപ്പർ അല്ലെ..
മ്മ്മ്മ്…
ഞാൻ മൂളി.. എന്നിട്ട് അയാളോട് ചോദിച്ചു..
മാമന് അന്ന് മമ്മിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ മേലാരുന്നോ..
അയാൾ എന്റെ കയ്യിൽ പിടിച്ചിട്ട് തഴുകി കൊണ്ട് പറഞ്ഞു..
മോനെ അന്ന് ഞാൻ ഡിഗ്രി അവസാന വർഷം പഠിക്കുവാണ്.. 2000 കാലഘട്ടം ആയിരുന്നു.