ഓഹ് അത് ശരിയാ..
അവൾ എന്നോട് ചോദിച്ചു..
ചേട്ടായി ഒരു കാര്യം ചോദിക്കട്ടെ.
ചോദിച്ചോ..
അവൾ എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..
ചേട്ടായിക്ക് ലൈൻ ഉണ്ടോ..
ഇല്ല..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അതെന്താ.
അതോ. അവിടുത്തെ എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു.. മായ ക്ക് ഉണ്ടോ..
അവൾ ചിരിച്ചു കൊണ്ട് ഇല്ലെന്ന് പറഞ്ഞു..
ഞാൻ അവളെ നോക്കി. അവൾ പറഞ്ഞു.
എന്റെ അപ്പയാണ് എന്റെ ഫ്രണ്ട്.. എനിക്ക് അപ്പയോട് എല്ലാം പറയാം..
അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോൾ മമ്മിയും മാമനും അങ്ങോട്ട് വന്നു.. എന്നിട്ട് ഞങ്ങളുടെ അടുത്ത് ഇരുന്നു. അവർ ഹാപ്പി ആണ്. മമ്മി ഒരു നാണം കലർന്ന രീതിയിൽ ആണ് ചിരിക്കുന്നത്.
മമ്മി ആ പയ്യന്റെ കയ്യിൽ നിന്ന് റുബിക്സ് സ്കുബ് വാങ്ങി കറക്കാൻ തുടങ്ങി.. ഞാൻ മമ്മിയോട് ചോദിച്ചു.
മമ്മിക്ക് ഇത് അറിയാമോ..
മോനെ നന്ദു മമ്മി ഇപ്പോൾ കാണിച്ചു തരാം..
അതും പറഞ്ഞ് മമ്മി കറക്കി തുടങ്ങി.മമ്മി ചുമ്മ ഇട്ട് കറക്കുവാണ്.മമ്മിയോട് മായ പറഞ്ഞു.
ആന്റി അങ്ങനെ ചുമ്മ കറക്കിയാൽ ആകില്ല. അതൊരു അൽഗരിതം ആണ്. ആ മെത്തേർഡ് യൂസ് ചെയ്യണം.
മമ്മിയെ കളിയാക്കികൊണ്ട് മാമൻ പറഞ്ഞു.
എന്റെ ജയശ്രി നിനക്ക് ഇതൊക്കെ വല്ലതും അറിയാമോ. ബുദ്ധി ഉണ്ടെങ്കിലേ ഇതൊക്കെ ചെയ്യാൻ പറ്റു..
ഒന്ന് പൊ പ്രേമേട്ട. ഞാൻ ഇപ്പൊ കാണിക്കം..
നീ കൊറേ കാണിക്കും.
മാമൻ കളിയാക്കി പറഞ്ഞു.
നിക്ക്. ഞാൻ ഇപ്പോൾ ശരിയാക്കി തരാം..
മമ്മി പറഞ്ഞു കൊണ്ട് കറക്കി.ഞാൻ പറഞ്ഞു.
മമ്മി.പപ്പു പറഞ്ഞ പോലെ ഇപ്പൊ ശരിയാകും ഇപ്പൊ ശരിയാക്കും എന്ന് പറഞ്ഞിട്ട് കൊറേ നേരം ആയല്ലോ..