“ഹേയ് നീ പേടിക്കണ്ട. ആദ്യം ആയതുകൊണ്ടാണ്. പരിചയപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിനക്ക് മനസമാധാനം തരില്ല,” സുജിത്താണ് മറുപടി പറഞ്ഞത്.
“അതെ അതേ നമുക്ക് സമയമുണ്ടല്ലോ,” ടോണി കൂട്ടിച്ചേർത്തു. മീര എല്ലാം കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“എന്തായാലും ഒരു ഐസ് ബ്രേക്കറിന് ഇതാണ് നല്ലത്,” എന്ന് പറഞ്ഞുകൊണ്ട്
ചിക്കൻ കഴിച്ചുകൊണ്ടിരുന്ന അവളുടെ മുന്നിലേക്ക് ആദ്യമായി ഒരു ബിയർ നീട്ടിയത് ടോണിയാണ്. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധവും സുജിത്തിൻ്റെ അനുവാദം കൂടി ആയപ്പോൾ അവളത് കുടിച്ചു.
ആദ്യ ഗ്ലാസ് കുടിക്കാൻ വേണ്ട നിർബന്ധം പിന്നെ ഉള്ള ക്ലാസുകൾക്ക് വേണ്ടി വന്നില്ല. അതിനിടയിൽ സുജിത്തിൻ്റെയും മീരയുടെയും ആദ്യത്തെ കണ്ടുമുട്ടൽ തൊട്ട് ഇങ്ങോട്ടുള്ള ഫുൾ ലവ് സ്റ്റോറി അവിടെ അവൾ വിസ്തരിച്ചു. അത് തീർന്നപ്പോൾ ഹരി ചോദിച്ചു, “ശരി മീരയ്ക്ക് സുജിത്തിനോടുള്ള സ്നേഹമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.
എന്നാൽ ഞങ്ങളെ ഓരോരുത്തരെ പറ്റിയുമുള്ള മീരയുടെ ആദ്യത്തെ വിചാരങ്ങൾ എന്തൊക്കെയാണ്?”
“അയ്യോ അങ്ങനെയൊന്നുമില്ല,” അവൾ വീണ്ടും ഒഴിഞ്ഞുമാറാൻ നോക്കി. ഹരി വിട്ടില്ലെന്ന് മാത്രമല്ല എല്ലാവരും കൂടെ കൂടുകയും ചെയ്തു . അതോടെ അവൾ പറയാൻ നിർബന്ധിതയായി. ” ശരി, അവൾ പറഞ്ഞു, ” ഹരിഎ കണ്ടാൽ എൻ്റെ കുടുംബത്തിലുള്ള ഒരു കസിൻ ചേട്ടനെ പോലെ ആണ്.
ആൾക്കും ഫോട്ടോഗ്രാഫിയും യാത്രകളും ഒക്കെ ഉണ്ട്. രണ്ടുപേരും സംസാരിക്കുന്നതും ഒരുപോലെ. വിക്കിയും സിദ്ദുവും ആണെങ്കിൽ സുജിത്തിൻ്റെ അതേ പ്രായമാണെങ്കിലും ഫുൾ ടൈം കുട്ടിക്കളി ആണ്.