“മതിയെടെ അവരെ വാട്ടിയത്, ഇപ്പൊ തന്നെ നേരം വൈകി. വാ നമുക്ക് പുറപ്പെടാൻ നോക്കാം,” ഹരി വിളിച്ചു പറഞ്ഞു. “ശരി ശരി ഇനി നമ്മളായിട്ട് കൂടുതൽ വൈകിയ്ക്കേണ്ട. ബ്രോയ്ക്കും ഭാഭിയ്ക്കും വേഗം തിരിച്ചെത്തി ക്ഷീണം മാറ്റാൻ ഉള്ളതല്ലേ..” സിദ്ധു അങ്ങനെ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ട് പുറപ്പെട്ടു.
നവ വധു വരന്മാർക്കുള്ള പാർട്ടി ഒരുക്കിയിരുന്നത് അവരുടെ പതിവുള്ള പബ്ബിൽ തന്നെ ആയിരുന്നു. ഏറെക്കുറെ തിരക്കൊഴിഞ്ഞ ഒരു കോണിൽ അവർ ഏഴുപേരും പോയിരുന്നു. മീര ആദ്യമായിട്ടായിരുന്നു ഒരു പബ്ബിൽ. അതിൻ്റെ പരിഭ്രമവും ചമ്മലും ഒരു പേടിയുമൊക്കെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും അവിടെ തുട വരെ എത്തുന്ന കുട്ടിയുടുപ്പോ നിക്കറോ മുലച്ചാൽ പകുതിയിലധികം കാണുന്ന സ്ലീവ് ലെസ് ടി ഷർട്ടോ, പൊക്കിൾ മൂടാത്ത കുട്ടി ടോപ്പുകളോ ഒക്കെ ഇട്ട് തലങ്ങും വിലങ്ങും നടക്കുന്ന, ആണുങ്ങളുടെ കൂടെ ചിരിച്ചു മറിയുന്ന,
ഡാൻസ് ചെയ്യുന്ന പെമ്പിള്ളേരെ അവൾ ശ്രദ്ധിക്കാതെ ഇരുന്നില്ല. അവൾ ഇട്ടിരുന്നത് വിവാഹത്തിന് ആരോ സമ്മാനമായി നൽകിയ ഒരു ബ്ലാക്ക് ഡെനിം ബാഗി ജീൻസും കുർത്തയുമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരിക്കലും അത്ര ചെറിയ വേഷം ഇട്ടിട് പോയിട്ട് കണ്ടിട്ട് പോലുമില്ല. മീരയ്ക്ക് അങ്ങിനെ നടക്കുന്ന പെൺപിള്ളേർ ഒരു അത്ഭുതമായി തോന്നി. അതായിരുന്നു അവളുടെ ആദ്യ ബാഗ്ലൂർ പാഠം.
എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ എന്നതുകൊണ്ട് മീര അത്യാവശ്യം ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു. കല്യാണം, ബാംഗ്ലൂർ, മാറി താമസം അങ്ങനെ അവളുടെ മനസ്സ് ആകെ ഒന്നു പൊരുത്ത പെടുന്നതെ ഉണ്ടായിരുന്നുള്ളൂ. “ഹേയ് മീര, ഞങൾ ആരും തന്നെ പിടിച്ച് തിന്നുകയൊന്നുമില്ല, ” ഹരി അവളുടെ സൈലൻസ് കണ്ട് ഒന്ന് കളിയാക്കി.