ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Posted by

“അല്ല ഇനി എങ്ങാനും ബ്രോയുടെയോ അണ്ണിയുടെയോ വീട്ടിൽ നിന്ന് ഇവരുടെ കൂടെ താമസിക്കാൻ ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലോ?” വിക്കി കുഴഞ്ഞു മറിഞ്ഞ് ആലോചിച്ച് ചോദിച്ചു.

“എടാ ആദ്യത്തെ കാര്യങ്ങള് ആദ്യം…പിന്നെ ബാക്കിയെല്ലാം…എന്തായാലും കല്യാണം കഴിഞ്ഞ് ആദ്യ വർഷം അങ്ങനെ ആരും വരില്ല. ആദ്യ വർഷം മുഴുവൻ ഇവരെ ആണ് എല്ലാവരും അങ്ങോട്ട് വിളിക്കുക.ഇനി അത് കഴിഞ്ഞാലും ആവശ്യമെങ്കിൽ അങ്ങനെ ആരും വരാതെ നമ്മൾ നോക്കും. എന്നിട്ടും ആരെങ്കിലും എന്നെങ്കിലും വന്നാൽ നമ്മൾ ഒരുമിച്ച് അത് മാനേജ് ചെയ്യും. തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ വള്ളം…” ഹരി പറഞ്ഞു.

“എടാ വിക്കി എന്നാലും ഇത്രേം ബുദ്ധി നീ പണിയിൽ കാണിച്ചിരുന്നെങ്കിൽ നമ്മുടെ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ പാതി കുറഞ്ഞേനെ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ബാക്കി കാര്യങ്ങൾ എല്ലാം തീരുമാനമായിരുന്നതുകൊണ്ട് കഷ്ടിച്ച് രണ്ടുമാസത്തിനുള്ളിൽ അതായത് ഡിസംബറിൽ വിവാഹം നടന്നു. കഷ്ടിച്ച് ഒരാഴ്ച്ച നാട്ടിൽ വിരുന്നും മറ്റുമായി ചിലവിട്ട ശേഷം സുജിത്തും മീരയും ബാംഗ്ലൂരിലെത്തി. അവൾ ആദ്യമായിട്ടായിരുന്നു അത്രയും വലിയൊരു നഗരം കാണുന്നത്.

മെട്രോയും ഫ്ലൈ ഓവറുകളും വാഹന തിരക്കും ഒന്നും പോരാഞ്ഞിട്ട് ഉച്ചയോടെടുത്ത നേരത്തും ബാംഗ്ലൂരിലെ തണുപ്പും കണ്ട് അന്തം വിട്ടുപോയ മീര റെയിൽവേ സ്റ്റേഷനീല വെച്ച് തന്നെ സുജിത്തിൻ്റെ കൈ മുറുകെ പിടിച്ചു. അത് കൈ പിന്നെ വിട്ടത് സ്റ്റേഷൻ്റെ വെളിയിൽ നിർത്തിയിട്ട കാറിൻറെ അരികിൽ ടോണിയെ കണ്ടപ്പോഴാണ്. ടോണിയും ബാക്കിയുള്ളവരും ജോലിത്തിരക്കെന്ന പേരും പറഞ്ഞ് നേരത്തെ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചിരുന്നു. മീര വരുമ്പോഴേക്കും വില്ല ഒരുക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *