സുജിത്തിൻ്റെ വീട്ടുകാർ വന്നതുപോലെ തന്നെ മീരയുടെ വീട്ടുകാർ വന്നപ്പോഴും എല്ലാം പ്ലാൻ ചെയ്തതുപോലെ നടന്നു. നാലഞ്ച് ദിവസത്തിന് ശേഷം സതീശനും ഭാര്യയും മടങ്ങുമ്പോൾ ഭാവി മരുമകൻ്റെ ജോലിയും, മുതലും, സൗകര്യങ്ങളും കണ്ട് അവരുടെ കണ്ണും മഞ്ഞളിച്ചിരുന്നു.
വീട്ടുകാർ വന്നുപോയതോടെ വീണ്ടും എല്ലാവരും തിരികെ വില്ലയിൽ എത്തി. അങ്ങനെ എത്തിയ ദിവസം വൈകുന്നേരം മറ്റൊരു ഫുൾ പൊട്ടിച്ച് ഒഴിച്ചുകൊണ്ടിരിക്കെ ടോണി പറഞ്ഞു, “കല്യാണം നടക്കും എന്ന് തീരുമാനമായ സ്ഥിതിക്ക്, ഇനി നമ്മൾ ഒരു പ്രധാനപ്പെട്ട ചില കാര്യങ്ങള് തീരുമാനിക്കാൻ ഉണ്ട്.”
“ഇനിയുമെന്താ പ്രശ്നം? എല്ലാം തീരുമാനമായില്ലേ?”ഹരിയാണ് എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന അത് ചോദ്യം ചോദിച്ചത്.
സാവകാശം ഒരു സിപ് എടുത്ത ശേഷം ടോണി പറഞ്ഞു, ” കല്യാണം പെൺ വീട്ടുകാർ ആണ് നടത്തുന്നത്. എങ്കിലും ഇവന് ഒരു റിസപ്ഷൻ നടത്തേണ്ടിവരും, പിന്നെ ഇവൻ്റെ വീട്ടിലെ ചെലവുകൾ, ഡ്രസ് അങ്ങനെ ചില ചെലവുകൾ വേറെ…ഇവനെ കൈയ്യിൽ പണം ഒന്നും കാണില്ല, എനിക്കറിയാം. അവന് നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി സാലറി നമ്മൾ കൊടുക്കുന്നുണ്ട്.. എന്നാലും അതൊന്നും ആവില്ല…”
സുജിത്തിൻ്റെ മുഖം വാടി. തല താഴ്ന്നു.
“അതിനെന്താ… അത് നമ്മൾ കമ്പനി ചെലവിൽ നടത്തുന്നു.. നമുക്ക് എല്ലാവർക്കും കൂടി ഷെയര് ചെയ്യാമല്ലോ..” ഫൈസൽ പറഞ്ഞു.
“അതാണ് ഞാനും പറയാൻ വന്നത്. ഞാൻ ഒന്ന് മുഴുമിപ്പിക്കട്ടെ…” ടോണി എല്ലാവരെയും നോക്കി. എല്ലാവരും നിശ്ശബ്ദരായി.
” കല്യാണം നമുക്ക് നടത്താം. അതിൻ്റെ ചെലവ് ഒരു പ്രശ്നമാകില്ല. പക്ഷേ, കല്യാണം കഴിഞ്ഞ് അവൻ അവളെ ബാംഗ്ലൂർ കൊണ്ടുവന്നാൽ എവിടെ താമസിപ്പിക്കും… ഈ നാട്ടിൽ ഒരു വാടക വീട് എടുക്കണമെങ്കിൽ മിനിമം ഒരു ലക്ഷം അഡ്വാൻസ് കൊടുക്കണ്ടേ ? ഇനി അതും നമ്മൾ സഹായിക്കാം എന്ന് വെച്ചാലും…