” ആഹ് അത് ശെരിയാ… ”
ഞങ്ങൾ ഭക്ഷണം കഴിച്ച് അവിടന്ന് ഇറങ്ങി. ശേഷം ആ ഏജന്റ് തന്ന നമ്പറിൽ വിളിച്ചു.. രണ്ട് മൂന്ന് റിങ്ങിന് ശേഷം മറുതലയ്ക്കൽ ഒരു ആൾ ഫോൺ എടുത്തു..
” ഹലോ… യാർ പേസ്റത്… ”
” സാർ.. നാങ്ക കേരളവിൽ നിന്ന് വന്ത ടീച്ചേർസ്… ”
” ആ.. ഓക്കേ.. നീങ്ക ഇപ്പൊ എങ്കെ ഇരിക്കെ സാർ …? ”
” സാർ.. നാങ്ക ഇങ്കെ പുതുപ്പേട്ട ബസ് സ്റ്റാൻഡിൽ താൻ ഇരിക്കെ… എപ്പടി സ്കൂൾക്ക് വരണും എന്ന് തെരിയാത്… ”
” കവലപ്പെടാതെ സാർ… അങ്കെ ഇരുന്ത് ഒരു നാല് കിലോമീറ്റർ മട്ടും ഇരിക്കും സ്കൂൾക്ക്… നീങ്കെ യാഥാവത് ഓട്ടോയിൽ ഏറി സ്കൂൾ പേർ സൊന്ന പോതും… അവങ്ക ഡ്രോപ്പ് പണ്ണിടുവാ… ”
” ഓക്കേ… സാർ… ”
” ഓക്കേ… ”
അയാൾ പറഞ്ഞത് പോലെ സ്റ്റാൻഡിന്റെ പുറത്തെ ഓട്ടോ പാർക്കിൽ നിന്ന് ഞങ്ങൾ ഓട്ടോ പിടിച്ച് സ്കൂളിലേക്ക് പോയി… അവിടെ ചെന്നപ്പോൾ പ്രിൻസിപ്പളിനെയും മാനേജറെയും മറ്റും കണ്ട് സംസാരിച്ചു..
പ്രിൻസിപ്പൽ ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു തമിഴനായിരുന്നു. പേര് രാമസ്വാമി. മാനേജർക്ക് പക്ഷെ ഒരു നാല്പത് നാൽപതഞ്ചേ പ്രായം കാണു കുമാർ എന്നായിരുന്നു അയാളുടെ പേര് …ക്‌ളാസുകൾ ഒന്നും തുടങ്ങിയിട്ടുണ്ടായിരുന്നില്ല..
കുറച്ചു നേരത്തെ സംഭാഷണങ്ങൾക്ക്
ശേഷം മാനേജർ അയാളുടെ കാറിൽ സ്കൂളിന് പുറത്ത് ഒരു 100മീറ്റർ ദൂരത്തുള്ള ഒരു കെട്ടിടത്തിന്റെ അങ്ങോട്ട് ഞങ്ങളെ കൊണ്ട് പോയി…
ഒരു രണ്ട് നില കെട്ടിടമായിരുന്നു അത്. ഞങ്ങൾ അവിടെ ഇറങ്ങി.
” സാർ… നീങ്ക രണ്ടാവാത് മാടിയിൽ തങ്കലാം.. മാഡത്ക്ക് ഓന്നാവത് മാടിയിൽ താൻ റൂം… “