അവൾ എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് അത് ചോദിച്ചത്.. ആ കണ്ണുകളിൽ ഒരു തരം വികാരം അലയടിക്കുന്നത് കാണാമായിരുന്നു..
“അയ്യോ… എനിക്കൊന്നും വേണ്ടേ.. ”
” ഞാൻ നിന്നെ ഒന്ന് കിസ്സ് ചെയ്യട്ടെ നിന്നെ…. പ്ലീസ്…. ”
“വേ….ൺ….”
അതു പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളാൽ വിഴുങ്ങിയിരുന്നു. സ്റ്റെയർകേസ് ഇറങ്ങി അവളുടെ മുറിയിലെത്തും വരെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുമായി കോർത്തു പിടിച്ചിരുന്നു.
ആ ചുംബനം മുറിയാതെ തന്നെ ഞങ്ങൾ അവളുടെ മുറിയുടെ മുൻപിലെത്തി. പതിയെ അവൾ ചുണ്ടുകൾ വേർപ്പെടുത്തി താഴേക്ക് ഇറങ്ങി. ഞാൻ മിഴിച്ചു അവളെ നോക്കി നിന്നപ്പോൾ അവൾ ഓടി മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ജനലിലൂടെ നോക്കി എന്നോട് പറഞ്ഞു..
” ഹ.. ഹാ…. പറ്റിച്ചേ… ഞാൻ കാൽ വേദന ആണെന്ന് ചുമ്മാ പറഞ്ഞതാ… ”
” എടി… നിന്നെ.. ഞാൻ പിന്നെ എടുത്തോളാം…. ”
” ങേ.. ഇനീം എടുക്കോ…. ഹ.. ഹാ… ”
” പോടി അവിടന്ന്…. ”
അതും പറഞ്ഞു ഞാൻ മുകളിലെ എന്റെ മുറിയിലേക്ക് പോയി… ശേഷം ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷായി എന്റെ ഡ്രെസ്സെല്ലാം എടുത്ത് അലമാരയിൽ വെച്ചു..
ശേഷം റൂം പൂട്ടി താഴേക്ക് ഇറങ്ങി.. അവളുടെ റൂമിലേക്ക് ചെന്നപ്പോൾ മാനേജർ കുമാറും അയാളുടെ ഏതോ പണിക്കാരനും ഉള്ളിലുണ്ടായിരുന്നു.
പണിക്കാരൻ കോണിയിൽ കയറി ഓൾഡറിൽ നിന്നും പഴയ ബൾബ് എടുത്തു പുതിയത് ഇടുകയായിരുന്നു. മാനേജർ താഴെ നിന്ന് അത് നോക്കി നിർദ്ദേശങ്ങൾ നൽകുന്നു. ഞാൻസി അയാളുടെ തൊട്ടടുത്ത് തന്നെ കയ്കെട്ടി നിൽപ്പുണ്ട്..