ശ്യാമ ആ മുറി മുഴുവനും നോക്കി. അപ്പോൾ ഒരു ഷെൽഫ് തുറന്ന് സുചിത്ര പറഞ്ഞു.
“ഇങ്ങ് വന്നു പറഞ്ഞേ. എന്റെ ഏട്ടത്തിക്ക് ഇതിൽ ഏത് ഡ്രെസ്സ് വേണം. എന്തായാലും സാരി ഉടുക്കേണ്ട. വേറെ എന്ത് വേണം. ചൂരിദാർ, ഷോട്സ്, ട്രൗസർ, പാന്റ്, പാവാടയും ബ്ലൗസും, പിന്നെ ലോങ്ങ് സ്കെർട്ട്. എല്ലാം ഉണ്ട്. എല്ലാം ഏട്ടത്തിക്ക് വേണ്ടി വാങ്ങി വെച്ചതാ.”
ശ്യാമ അതിൽ തന്നെ നോക്കി നിന്നുപോയി. അതിൽ ഒരുപാട് ഡ്രസ്സുകൾ അടുക്കി വെച്ചിരിക്കുന്നു. ശ്യാമ സുചിത്രയെ നോക്കി.
“എന്നെ നോക്കേണ്ട. ഇതൊക്കെ ഏട്ടന്റെ സെലക്ഷൻ ആണ്. എന്റെ ഏട്ടന് ഈ പെണ്ണിനോട് പ്രേമം തോന്നി തുടങ്ങിയത് മുതൽ ഈ ശ്യാമ പെണ്ണിന് വേണ്ടി വാങ്ങി വെച്ചത്. വേഗം കുളിച്ച് ഇതിൽ നിന്നും ഒന്ന് എടുത്തു ഉടുക്കാൻ നോക്ക്. എല്ലാവരും ഈ പെണ്ണിനെ കാത്ത് നിൽക്കുന്നുണ്ടാകും.”
അതും പറഞ്ഞു സുചിത്ര ഒരു തോർത്ത് എടുത്തു കൊടുത്തിട്ട് പറഞ്ഞു.
“കുളിയും ഒരുങ്ങലും മാത്രമേ ഈ റൂമിൽ ഉള്ളൂ. കല്ല്യാണം വരെ എന്റെ കൂടെ കിടന്നോണം. അതുവരെ എനിക്ക് ഈ ശ്യാമ പെണ്ണിനെ കെട്ടിപിടിച്ചു കിടക്കണം ” അങ്ങനെ പറഞ്ഞു കൊണ്ട് ചിരിച്ചു.
താൻ അപ്പു ഏട്ടന്റെ കൂടെ കിടന്നത് ചേച്ചി അറിഞ്ഞോ..? അതുകൊണ്ട് തന്നെ കളിയാക്കിയതാണോ.? ഏയ് അതായിരിക്കില്ല. അതൊന്നും അപ്പു ഏട്ടൻ ചേച്ചിയോട് പറയില്ല. ശ്യാമ മനസ്സിൽ പറഞ്ഞു
” അതേ എന്താ ആലോചിച്ചു നിൽക്കുന്നത്…?. ബാക്കി വേണ്ടതൊക്കെ ബാത്‌റൂമിൽ ഉണ്ട്. പോയി കുളിച്ചു വാ . അപ്പോഴേക്കും ഞാനും ഒന്ന് കുളിച്ചു വരാം. “