“എന്ത് ചെയ്താൽ…? “” ശ്യാമയ്ക്ക് കാര്യം മനസ്സിലാകാതെ ചോദിച്ചു.
“അത് നമ്മൾ മുൻപ് ചെയ്തില്ലേ. മുൻപ് രാത്രിയിൽ നമ്മൾ ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നിട്ട്. . എനിക്ക് മതിയായില്ല.
എനിക്ക് ഇനിയും വേണം . നമുക്ക് അതുപോലെ ഒന്ന് കൂടെ ചെയ്താലോ..? ”
ശ്യാമയ്ക്ക് അപ്പോഴാണ് അന്ന് രാത്രിയിൽ നടന്ന കാര്യം ഓർമ്മ വന്നത്. തന്നെ മുഴുവനായും അപ്പു ഏട്ടന് കൊടുത്ത രാത്രി. ശ്യാമ നാണം കൊണ്ട് മുഖം പൊത്തി എന്നിട്ട് പറഞ്ഞു.
“അയ്യേ. ച്ചീ. എന്നോട് മിണ്ടേണ്ട. എന്തൊക്കെയാ അന്ന് രാത്രിയിൽ കാണിച്ചു കൂട്ടിയത്. നാണം ഇല്ലാതെ. ഇനി അങ്ങനെ ഒന്നും ഞാൻ സമ്മതിക്കില്ല..”
“സമ്മതിക്കില്ലേ..?. അത് കാണാലോ. അപ്പോൾ നമ്മുടെ കല്യാണം കഴിഞ്ഞാലും സമ്മതിക്കില്ലേ.?.
“കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ അപ്പു ഏട്ടന്റെ സ്വന്തം അല്ലേ.? പിന്നെ അപ്പു ഏട്ടന് എന്തും ആകാലോ. അതിന് എന്നോട് സമ്മതം ചോദിക്കണോ..,?”
“ആണോ.? സന്തോഷം. എന്തായാലും കല്യാണം കഴിഞ്ഞാലെങ്കിലും ഈ പെണ്ണിനെ മുഴുവനായും എനിക്ക് കിട്ടുമല്ലോ..?”
സുധി പറഞ്ഞു. പിന്നെ ഫോൺ എടുത്ത് മോഹനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് നാല് പേരും വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഉടനെ ശ്യാമ ചുറ്റും നോക്കി.
അപ്പോഴേക്കും എല്ലാവരും പുറത്തേക്ക് വന്നു.
“വാ മോളെ കയറി വാ. ഇനി ഇതാണ് മോളുടെ വീട്. ഇനിയുള്ള കാലം മുഴുവൻ മോള് ജീവിക്കാൻ പോകുന്ന വീട് “