അത്രയും പറഞ്ഞു സുധി നിർത്തി. എന്നിട്ട് ശ്യാമയെ നോക്കി.
ശ്യാമ സുധിയുടെ തോളിൽ ചാഞ്ഞു കിടന്നുകൊണ്ട് കരഞ്ഞു.
സുധി അവളുടെ കണ്ണീർ തുടച്ചിട്ട് പറഞ്ഞു.
“ഇതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. പറഞ്ഞാൽ നിനക്ക് അത് സഹിക്കാൻ കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഈ കണ്ണീർ കുടുക്ക പൊട്ടി കരയും എന്ന് മനസ്സിലാക്കിയത് കൊണ്ടാ നിന്നോട് ഒന്നും പറയാതിരുന്നത്. ”
സുധി ശ്യാമയെ ചേർത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു. കുറച്ചു സമയം കൂടെ അവിടെ തന്നെ ഇരുന്നു. പിന്നെ സുധി ചോദിച്ചു..
“നമുക്ക് പോയാലോ.. ശ്യാമയ്ക്ക് നമ്മുടെ വീട് കാണേണ്ടേ. ഇനി എന്റെ ശ്യാമ കുട്ടി കഴിയാൻ പോകുന്ന വീട്…?”
“മ്. പക്ഷെ അപ്പോൾ ഇനി അവിടേക്ക് പോകേണ്ടേ..? എന്റെ പഴയ വീട്ടിലേക്ക്. ?” ശ്യാമ സുധിയോട് ചോദിച്ചു.
“പോകാം! നമുക്ക് പോകാം. ഇപ്പോൾ അല്ല പിന്നെ. ഇപ്പോൾ നമ്മളെയും നോക്കി എല്ലാവരും വീട്ടിൽ ഉണ്ടാകും. വാ നമുക്ക് വീട്ടിലേക്ക് പോകാം. ”
“അപ്പോൾ എന്റെ ഡ്രെസ്സ്..? എനിക്ക് മാറി ഉടുക്കാൻ ഉള്ളത്…? ”
“അതൊക്കെ വീട്ടിൽ റെഡിയാണ്. മുപ്പത്തിയാറ് ഉൾപ്പെടെ. ” സുധി ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയ്യേ..!! ച്ചീ.! നാണം ഇല്ലാത്തത്. വലിയ പോലീസ് കാരൻ ആണ് പോലും എന്നിട്ട് ഇങ്ങനെ ഉള്ളതാ പറയുക.” ശ്യാമ നാണത്തോടെ പറഞ്ഞു.
“പറഞ്ഞാൽ അല്ലേ കുഴപ്പം ഉള്ളൂ. കാണിച്ചാൽ കുഴപ്പം ഒന്നും ഇല്ലല്ലോ.? അതിൽ നാണക്കേട് ഒന്നും ഇല്ലല്ലോ..?”” സുധി ചോദിച്ചു.