ഞാൻ പലതും ആലോചിച്ചു നല്ലൊരു സമയത്തിന് വേണ്ടി കാത്തിരുന്നു. ആ സമയം എല്ലാം ഞാൻ എന്റെ മോളെ പൊതിഞ്ഞു സംരക്ഷിച്ചു.
അതിന് ശേഷം കുറച്ചു മാസം കഴിഞ്ഞു അയാൾ എന്നോട് പറഞ്ഞു.
“മുൻപ് ഇവിടെ വന്ന എന്റെ സുഹൃത്ത് ഇല്ലേ.. അവൻ സ്കൂട്ടർ മറിഞ്ഞു വീണു മരിച്ചു പോയി. ”
ഞാൻ അത് കേട്ട് സന്തോഷിച്ചു. ഇനി ഇയാളെ കൊല്ലണം. അതിന് നേരിയ ഒരു വഴി എന്റെ മുന്നിൽ തുറന്നു വന്നു. അയാളെ അവിടെ വെച്ച് തന്നെ കൊല്ലണം എന്ന് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഞാൻ നാട്ടിലേക്ക് വരുന്നതിനു വേണ്ടി കാത്ത് നിന്നു. എനിക്ക് എങ്ങനെ എങ്കിലും നാട്ടിൽ വരണം എന്ന് ഉണ്ടായിരുന്നു. നാട്ടിൽ വന്ന ശേഷം അയാളെ കൊന്നാൽ ഞാൻ പിടിക്കപ്പെട്ടാലും എന്നെ അറിയുന്ന ആരെങ്കിലും വന്ന് എന്റെ മോളെ രക്ഷിക്കും എന്ന് ഞാൻ വിശ്വസിച്ചു.
അതുകൊണ്ട് നാട്ടിലേക്ക് വരുന്നതിനു വേണ്ടി അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു.
അങ്ങനെ എന്റെ മോൾക്ക് പതിനെട്ടു വയസ്സ് ആകാറായപ്പോൾ അയാൾ എന്നോട് പറഞ്ഞു.
നമുക്ക് നാട്ടിലേക്ക് പോകാം. നാട്ടിൽ പോയി മോളെ നല്ലൊരു കോളേജിൽ ചേർത്ത് പഠിപ്പിക്കാം. ഇനിയുള്ള കാലം നമുക്ക് നാട്ടിൽ തന്നെ കഴിയാം.
അയാൾ പറഞ്ഞത് പോലെ
ആയാൾ ഞങ്ങളേയും കൊണ്ട് ഈ നാട്ടിലേക്ക് വന്നു. മോളെ ഇവിടെ ഒരു കോളേജിൽ ചേർത്തു.
നാട്ടിൽ വന്ന് കുറച്ചു മാസം കഴിഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞു.
ഇവിടെ എന്തെങ്കിലും നല്ലൊരു ജോലി കിട്ടാൻ മുതലാളിയെ കാണാൻ പോകണം എന്ന്. അതുകൊണ്ട് നീ കൂടെ വാ. നമുക്ക് ഒരുമിച്ച് പോയി മുതലാളിയെ കാണാം..മുതലാളി നിനക്കും നല്ലൊരു ജോലി തരാതിരിക്കില്ല.