” ഇല്ല ഏട്ടാ അയാൾ എന്നെയോ മോളെയോ വേദനിപ്പിച്ചിട്ടൊന്നും ഇല്ല. പക്ഷെ നാട്ടിലേക്ക് തിരിച്ചു വരേണ്ട കാര്യം പറഞ്ഞാൽ അയാൾ സമ്മതിക്കില്ല. അങ്ങ് ദൂരെ ഏതോ കുഗ്രാമത്തിൽ ആണ് ഞങ്ങൾ താമസിച്ചത്. മോൾക്ക് ഒരു പതിനഞ്ചു വയസ്സ് പ്രായം വരും വരെ. ”
“പിന്നെ നിനക്ക് എങ്ങനെ മനസ്സിലായി അവൻ നിന്നെ ചതിച്ചതാണെന്ന്..?”
ആ ശബ്‍ദം ശ്യാമ തിരിച്ചറിഞ്ഞു. അത് സുധിയുടെ അച്ഛന്റെ ആയിരുന്നു.
“അത് എന്റെ മോൾ വളരുന്നത് അനുസരിച്ചു അയാളിൽ ഉണ്ടായ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. അയാൾ ഇടയ്ക്കിടക്ക് എന്റെ മോളെ കെട്ടിപ്പിടിക്കും. ഉമ്മ വെക്കും . അവൾക്ക് ഒരു പതിനഞ്ചു വയസ് ആയ ശേഷം.. പക്ഷെ അതൊക്കെ ഒരു അച്ഛന്റെ സ്നേഹം ആയിരുന്നു എന്ന് ഞാൻ കരുതി.
അങ്ങനെ എന്റെ നിർബന്ധം സഹിക്കാൻ ആകാതെ അയാൾ എന്നേയും മോളേയും കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു.
ഒരിക്കൽ ഒരാൾ ഞങ്ങളെ തേടി അവിടെ വന്നു. അയാളുടെ പഴയ ചങ്ങാതി ആണെന്ന് അയാൾ പറഞ്ഞു.
അയാൾക്ക് ഭക്ഷണം കൊടുക്കുന്നതിനു വേണ്ടി. ഭക്ഷണം ഉണ്ടാക്കാൻ ഞാൻ അടുക്കളയിലേക്ക് പോയി. എന്തോ എടുക്കുവാനായി അടുക്കളയിൽ നിന്നും റൂമിലേക്ക് പോയാൽ ഞാൻ അവരുടെ സംസാരം കേട്ടു.
” ഏയ് അങ്ങനെ ഒന്നും അല്ലടാ. ഇവൾ നല്ലൊരു പീസ് ആയതുകൊണ്ട് ഇവളെ മുതലാളിമാർക്ക് കൊടുക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് മുതലാളിമാർക്ക് കൊടുക്കാനായി വേറെ സ്ഥലത്തുനിന്നും പിടിച്ചുകൊണ്ടുവന്ന പെണ്ണിനെ ഇവളുടെ വേഷം കെട്ടിച്ചു കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി. ഇനിയും ഇവളെ മുതലാളിമാർക്ക് വേണമെങ്കിൽ ഇവളെക്കാൾ നല്ലൊരു പീസ് വേറെ ഉണ്ട് ഇവളുടെ മോള്. ഒന്നു രണ്ടുവർഷം കൂടെ കഴിഞ്ഞാൽ അത് സെറ്റ് ആവും. അപ്പോൾ നമുക്ക് അവളെ മുതലാളിമാർക്ക് പിടിച്ചു കൊടുക്കാം . “