“എന്താ ഇപ്പോൾ ഇവിടെ നടക്കുന്നത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അപ്പു ഏട്ടൻ കേട്ടില്ലേ അമ്മ പറഞ്ഞത്.?. അയാളെ ഞാൻ വിശ്വസിച്ചു പോയി ഏട്ടാ. അയാൾ അങ്ങനെ ഒരു ആൾ ആണെന്ന് ഞാൻ കരുതിയില്ല. എല്ലാം ഞാൻ കാരണം ആണ്. ഞാൻ തെറ്റ് ചെയ്തു പോയി. എന്നൊക്കെ അമ്മ പറഞ്ഞത്. എന്താ സംഭവം എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ആരെ വിശ്വസിച്ചു പോയി എന്നാ അമ്മ പറഞ്ഞത്..?. അമ്മ എന്ത് തെറ്റാ ചെയ്തത്..? പിന്നെ അപ്പു ഏട്ടന്റെ അച്ഛൻ അമ്മയുടെ ഏട്ടൻ ആയിരുന്നോ..? എന്നിട്ടും എന്തേ ഇത്രയും നാൾ ഞാൻ ഒന്നും അറിയാതിരുന്നത്..? ആരും എന്തേ എന്നോട് ഒന്നും പറയാതിരുന്നത്..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല അപ്പു ഏട്ടാ ”
” ഞാൻ എല്ലാം പറഞ്ഞു തരാം. ഇപ്പോൾ അല്ല. വീട്ടിൽ എത്തിയ ശേഷം. അത് പോരെ..? ഇപ്പോൾ പറഞ്ഞാൽ അമ്മു പറഞ്ഞത് പോലെ എന്റെ ശ്യാമ കുട്ടി കരയും. അതുകൊണ്ട് ഇവിടെ വെച്ചു അത് വേണ്ട. ” സുധി പറഞ്ഞു.
“എന്നാൽ ഒരു കാര്യം എങ്കിലും എന്നോട് പറയാമോ..? ശരിക്കും അയാൾ ആരാ.? അയാൾ എന്നെ ചതിക്കുകയായിരുന്നോ…? അപ്പു ഏട്ടൻ അയാളെപറ്റി പറഞ്ഞത് മുഴുവൻ സത്യമാണോ….? ” ശ്യാമ ചോദിച്ചു.
“അതേ. അവൻ ഒരു ഫ്രോഡ് ആണ്. ശരിക്കും പറഞ്ഞാൽ ഫ്രോഡ് എന്നല്ല പറയേണ്ടത്. ക്രിമിനൽ ആണ് അവൻ. വലിയ പറമ്പൻ മാരുടെ ഒരു ഏജന്റ് ആയിരുന്നു അവൻ. സമ്പത്തീകമായും മറ്റും പിന്നോക്കം നിൽക്കുന്ന പെൺ പിള്ളാരെ ചൂഷണം ചെയ്തു ജീവിക്കുന്നവൻ. അവർക്ക് വേണ്ടി അവൻ പെൺ പിള്ളാരെ. “