അപ്പച്ചിക്ക് എന്തെങ്കിലും പറ്റുന്നത് വരെ നിന്നെ വെറുതെ വിട്ടതാ. ഇന്നല്ലെങ്കിൽ നാളെ അപ്പച്ചി മരിച്ചു പോകും എന്നായിരുന്നു അവരുടെ വിശ്വാസം. അത് കഴിഞ്ഞാൽ അവർ നിന്നെ.”
അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം സുധി ശ്യാമയെ നോക്കി. എന്നിട്ട് വീണ്ടും തുടർന്നു.
. ” ഇനി നീ പേടിക്കേണ്ട. നീ ഇപ്പോൾ എന്റെയാ. എന്റെ ജീവൻ പോകാതെ ഒരുത്തനും നിന്നെ തൊടാൻ പറ്റില്ല. പിന്നെ!! ഇനി ഇപ്പോൾ അതിന് ആരും ബാക്കി ഇല്ല. തീർക്കേണ്ടവരെ ഒക്കെ ഞങ്ങൾ അങ്ങ് തീർത്തു. അതിൽ നിന്നും ഒഴിവായിപോയത് നിന്റെ അച്ഛൻ മാത്രമാണ്. അതിന് മുൻപ് അയാൾ മരിച്ചു പോയി. അല്ലെങ്കിൽ എന്റെ കൈകൊണ്ട് ഞാൻ അയാളെ… ”
“മതി മതി. ഇനി എനിക്ക് ഒന്നും അറിയേണ്ട. അപ്പു ഏട്ടാ.” ശ്യാമ കരഞ്ഞുപറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു ശ്യാമ വീണ്ടും ചോദിച്ചു.
” അപ്പു ഏട്ടാ ഒരു കാര്യം പറയാമോ.? ”
“ഇനിയും എന്താ അറിയേണ്ടത്..?”
“ചേച്ചി എന്തിനാ അങ്ങനെ എന്നോട് പറഞ്ഞത്.?”
“അമ്മു എന്താ പറഞ്ഞത്..?”
“അത് ചേച്ചിയും അപ്പു ഏട്ടനും കല്ല്യാണം കഴിക്കാൻ പോകുകയാണെന്ന്..?”
“അത് ഇപ്പോഴും അങ്ങനെ ആണല്ലോ. ഞാനും അമ്മുവും കല്ല്യാണം കഴിക്കുവാൻ പോവുകയാണ്. അമ്മു കണ്ണനേയും , ഞാൻ ഈ തൊട്ടാവാടിയായ എന്റെ ശ്യാമ കുട്ടിയെയും. അതിലെന്താ..? ”
അങ്ങനെ പറഞ്ഞശേഷം സുധി ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
” ഞങ്ങൾ.. ചുമ്മാ ഈ പെണ്ണിനെ ഇട്ട് വട്ട് കളിപ്പിച്ചതാ. എത്രവട്ടം ഞാൻ പറഞ്ഞു. എനിക്ക് ഈ പെണ്ണിനെ ഇഷ്ടമാണെന്ന്. എന്നിട്ട് നീ എന്താ പറഞ്ഞത്..? . വേണ്ട വേണ്ട. അതൊന്നും നടക്കില്ല. അങ്ങനെ ഒന്നും ആഗ്രഹിക്കരുത്. എന്നെകൊണ്ട് അതിനൊന്നും ആവില്ല. എന്നൊക്കെ അല്ലേ..? അങ്ങനെ