“പിന്നെ അന്ന് എന്റെ ശ്യാമ കുട്ടിയുടെ റൂമിൽ കയറിയത്. ആ രേഖാചിത്രത്തിൽ ഉള്ള ആള് തന്നെ ആണോ ഞാൻ അന്വേഷിച്ചു വന്ന ആൾ എന്ന് ഉറപ്പിക്കാൻ വേണ്ടി ആയിരുന്നു. അന്ന് ഞാൻ ശ്യാമയുടെ റൂമിൽ കയറിയപ്പോൾ മറ്റ് എവിടേയും കാണാത്ത അവന്റെ ഫോട്ടോസ് എനിക്ക് അവിടെ നിന്നും കിട്ടി. അത് ഉറപ്പിക്കാൻ വേണ്ടി ഞാൻ എന്റെ ഫോണിൽ ആ ഫോട്ടോ എടുക്കുമ്പോൾ ആണ് ശ്യാമ പെണ്ണ് കുളിച്ച് പുറത്തേക്ക് വന്നത്.
എന്നാൽ ഫോൺ ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോൾ അത് വീഡിയോ ക്യാമറ ഓൺ ആയി മാറി. അങ്ങനെ ആണ് ഇപ്പോൾ എന്റെ ശ്യാമ കുട്ടി ഡിലീറ്റ് ചെയ്ത വീഡിയോ എന്റെ ഫോണിൽ വന്നത്.
മതി ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി. ” അത്രയും പറഞ്ഞു സുധി നിർത്തി.
“പോര എനിക്ക് ഒന്ന് കൂടെ അറിയണം. എന്റെ അമ്മയാണ് അപ്പു ഏട്ടന്റെ അപ്പച്ചി എന്ന് അപ്പോൾ എല്ലാവർക്കും ആദ്യമേ അറിയാമായിരുന്നോ..? ”
“ഇല്ല. ഞാൻ മാത്രമാണ് അപ്പച്ചിയെ കണ്ടത്. പക്ഷെ എനിക്ക് എവിടെയോ കണ്ട് മറന്ന മുഖം ആണെന്ന് തോന്നിയതല്ലാതെ . അത് എന്റെ അപ്പച്ചി ആണെന്ന് എനിക്ക് മനസ്സിലായില്ല. കുഞ്ഞായിരിക്കുമ്പോൾ അല്ലേ ഞാൻ അപ്പച്ചിയെ കണ്ടത് . പിന്നെ ഒരു ഫോട്ടോയിൽ പോലും ഞാൻ അപ്പച്ചിയെ കണ്ടിട്ടില്ലല്ലോ.?. പിന്നെ ഞങ്ങൾ അക്കാലത്തു നാട് വിട്ട് പോകുമ്പോൾ ഒന്നും എടുക്കാൻ പറ്റിയിരുന്നില്ല. ഒരു ഫോട്ടോ പോലും . പിന്നെ അവന്മാർ ഞങ്ങളുടെ വീടും നശിപ്പിച്ചു. അങ്ങനെ അപ്പച്ചിയുടെ ഒരു ഫോട്ടോ പോലും ഞങ്ങളുടെ അടുത്ത് ഇല്ലാതെ ആയി.”