എന്നിട്ട് അപ്പച്ചിയെ നിന്റെ അച്ഛൻ എവിടെയോ താമസിപ്പിച്ചു. പിന്നെ കുറച്ചു ഗുണ്ടകളെയും കൂട്ടി വന്ന് മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്നു. എന്റെ അച്ഛനെ ഇങ്ങനെ ആക്കി.
ശരിക്കും അവർ ഉദ്ദേശിച്ചത് വേറെ ആയിരുന്നു. അവർ കരുതിയ പോലെ ഒന്നും നടന്നില്ലെങ്കിൽ അപ്പച്ചിയെ വെച്ച് കളിക്കാൻ ആയിരുന്നു അവരുടെ പദ്ധതി. അപ്പച്ചിയെ വെച്ച് വില പറയാൻ. ഞങ്ങളെ മുഴുവൻ നശിപ്പിക്കാൻ.
എന്നാൽ അന്ന് കാര്യങ്ങൾ ഒക്കെ അങ്ങനെ നടന്നപ്പോൾ അപ്പച്ചിയേയും കൊന്ന് കളയാൻ അവർ ആദ്യം തീരുമാനിച്ചതാണ്. എന്നാൽ നിന്റെ അച്ഛന് അവിടെ മാത്രം എന്തോ ഒരു മനസ്താപം ഉണ്ടായെന്ന് തോനുന്നു. അതോ അത് നിന്റെ അച്ഛന്റെ വെറുമൊരു നാട്യം ആയിരുന്നോ അറിയില്ല.. അതുകൊണ്ട് നിന്റെ അച്ഛൻ വേറെ ഏതോ പാവം പെണ്ണിനെ കൊന്ന് റയിൽവെ ട്രാക്കിൽ തള്ളിയത്. അപ്പച്ചിയുടെ ഐഡി കാർഡ് വെച്ച് അത് അപ്പച്ചിയാണെന്ന് വരുത്തി തീർത്തു. പിന്നെ അപ്പച്ചിയേയും കൊണ്ട് എവിടെയോ പോയി. ഞങ്ങൾ എത്ര അന്വേഷണം നടത്തിയിട്ടും നിന്റെ അച്ഛന്റെ ഒരു വിവരവും കിട്ടിയില്ല.
പിന്നെ ഞങ്ങൾ അതൊക്കെ മറന്നു. ഞങ്ങളുടെ മുന്നിൽ വലിയ പറമ്പൻ മാർ മാത്രമായി. അന്വേഷണത്തിന്റെ നേതൃത്വം ഞാനും കണ്ണനും ഏറ്റെടുത്തു. കണ്ണൻ ലീവിന് വരുമ്പോഴൊക്കെ ആ ഓട്ടോ എടുത്ത് കറങ്ങും.
അപ്പോഴാണ് ചില പെൺകുട്ടികളെ കാണാൻ ഇല്ലെന്ന പരാതി കിട്ടുന്നത്. ചില പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത്. എന്നാൽ അതിന്റെ പിന്നിൽ വലിയ പറമ്പന്മാർ ആണെന്ന് അറിഞ്ഞിരുന്നില്ല.