“എന്താ ഇതൊക്കെ..? ”
“തുറന്ന് നോക്ക്. എനിക്ക് പെട്ടന്ന് ഒന്ന് പുറത്ത് പോകേണ്ടി വന്നു. അപ്പോൾ തോന്നി നിനക്ക് എന്തെങ്കിലും വാങ്ങാം എന്ന്. അങ്ങനെ വാങ്ങിയതാ. ”
റസിയ ആ കവറുകൾ തുറന്ന് നോക്കി. അവളുടെ കണ്ണ് നിറഞ്ഞു. അതിൽ സാരിയും ചൂരിദാറും, ഒക്കെ ആയിരുന്നു. മുഴുവൻ കവറുകൾ തുറന്നു നോക്കുന്നതിനു മുൻപ്
അവൾ ജോയലിനെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“എനിക്ക് എന്തിനാ ഇതൊക്കെ വാങ്ങിയത്. .”
“പിന്നെ! നീ ഇനി ഉടുക്കാതെ നടക്കാൻ ആണോ പോകുന്നത്”
അവൾ ഉടുത്തിരുന്ന ഗൗൺ അഴിച്ചുമാറ്റി. ജോയലിന്റെ പാന്റും ബനിയനും കാണിച്ചിട്ട് അവൾ പറഞ്ഞു
“അല്ല. എനിക്ക് ഇതില്ലേ. ഇന്നലെ എനിക്ക് എന്റെ ഇച്ചായൻ തന്നത്. എനിക്ക് ഇത് മതി.”
“അപ്പോൾ എന്റെ കൂടെ ജ്വല്ലറിയിലും മറ്റും വരുമ്പോഴൊക്കെ നീ ഇത് തന്നെയാണോ ഉടുക്കുക. ”
“അയ്യോ! ഞാൻ ഇച്ചായന്റെ കൂടെ ജ്വല്ലറിയിൽ വരണോ..? അത് ഇച്ചായന് മോശമാകില്ലേ..?
” എനിക്കൊരു മോശവുമില്ല. നീ മര്യാദയ്ക്ക് ഞാൻ പറഞ്ഞത് കേട്ടാൽ മതി.”
അത് കേട്ട് നിറക്കണ്ണുകളോടെ അവൾ ജോയലിനെ നോക്കി. അത് കണ്ട് ജോയൽ വീണ്ടും പറഞ്ഞു
” എടി പെണ്ണെ നീ മുഴുവനും തുറന്നു നോക്ക്. ”
അവൾ മുഴുവനും തുറന്നു നോക്കി. അതിൽ നിന്നും ഒന്ന് രണ്ടു തുണികൾ എടുത്തിട്ട് റസിയ ചോദിച്ചു.
“ഇതെന്തിനാ ഇച്ചായാ ഈ പട്ടം വാങ്ങിയത്.. ഇച്ചായൻ പട്ടം പറത്താൻ പോകുന്നുണ്ടോ..?”