“ഇല്ല ഇച്ചായാ. ഇച്ചായൻ എന്നെ രക്ഷിക്കുകയാ ചെയ്തത്. നരകത്തിൽ നിന്നും സ്വർഗത്തിലേക്ക് എന്നെ രക്ഷിച്ചു കൊണ്ടുവന്നത് എന്റെ ഇച്ചായൻ ആണ്. ”
ജോയൽ അവളെ കെട്ടിപിടിച്ചു അവളുടെ പുറത്ത് കൂടെ തഴുകികൊണ്ട് ചോദിച്ചു.
” ഇല്ല! ഇനി നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. നിനക്ക് സമ്മതമാണെങ്കിൽ മാത്രം. നിനക്കെന്നും എന്റെ കൂടെ കഴിയാം. പറ നിനക്കെന്റെ കൂടെ കഴിയാൻ സമ്മതമാണോ..?. ”
“എനിക്ക് സമ്മതമാണ് ഇച്ചായാ. ഒന്നല്ല ഒരായിരം വട്ടം സമ്മതമാണ്. ആ പട്ടിക്ക് ഇപ്പോഴും എന്നെ ആർക്കെങ്കിലും കൂട്ടിക്കൊടുത്തിട്ടായാലും രക്ഷപ്പെട്ടാൽ മതിയെന്ന് ആണ്. അവന്റെ ഉറക്കത്തിൽ പോലും അവനത് പറഞ്ഞു.
ഒരിക്കലെങ്കിലും അവനെന്നെ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ . എന്നെ ആർക്കും കൊടുക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ. എന്റെ മാനം രക്ഷിക്കാൻ ഏതറ്റം വരേയും അവൻ പോകുമെന്ന് പറഞ്ഞിരുന്നെങ്കിൽ. ഞാൻ അവന്റെ കൂടെ തന്നെ നിന്ന് പോയേനേ… അവനെ ഞാൻ വിശ്വസിച്ചേനെ. അവൻ അത് പറഞ്ഞില്ല.അവൻ അങ്ങനെ ചിന്തിച്ചുപോലും ഇല്ല.
ഇനി എനിക്ക് എല്ലാം എന്റെ എന്റെ ഇച്ചായനാണ്. ഇച്ചായന് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. അതൊക്കെ എനിക്കൊരുപാട് സന്തോഷമാണ്. ഇച്ചായൻ എന്റെ അരയിൽ കെട്ടിതന്നത് വെറും അരഞ്ഞാണം അല്ല. എനിക്ക് ഇത് എന്റെ മിന്ന് മാലയാണ്. ഞാൻ ഇച്ചായന്റെ സ്വന്തം ആണെന്നതിനുള്ള അടയാളം. ഇനി ഒരിക്കലും ഞാൻ എന്റെ ഇച്ചായനെ വിട്ട് പോകില്ല.”