ജോയലിന്റെ ചിന്തകൾ മുറിച്ചുകൊണ്ട് റസിയ ജോയലിന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ജോയൽ ചിരിച്ചുകൊണ്ട് റസിയയോട് ചോദിച്ചു.
” എടി പെണ്ണേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നുമോ..? ”
” ഇല്ല ഒരിക്കലുമില്ല. ഒന്നുമല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ഇത്രയും സ്നേഹം തന്നില്ലേ..? എന്നെ രക്ഷിച്ചില്ലേ,..?
എന്നോട് ഇച്ചായാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞില്ലേ..? എന്നെ ഊട്ടിയില്ലേ ? എന്റെ വയറിന്റെയും മനസ്സിന്റെയും വിശപ്പു മാറ്റിയില്ലേ.. ഇനി ഞാൻ എങ്ങനെയാ എന്റെ ഇച്ചായനട് ദേഷ്യപ്പെടുക. അല്ലെങ്കിലും ഞാൻ എന്തിനാ എന്റെ ഇച്ചായനോട് ദേഷ്യപ്പെടുന്നത്. ഇല്ല ഒരിക്കലും ഇല്ല . എന്നെ കൊന്നാൽ പോലും ഞാൻ എന്റെ ഇച്ചായനോട് ദേഷ്യം കാണിക്കില്ല.”
ജോർജ് സാറുമായി സംസാരിച്ചത് മുഴുവൻ ജോയൽ റസിയയോട് പറഞ്ഞു . എന്നിട്ട് വീണ്ടും പറഞ്ഞു.
” അതുകൊണ്ടാ ഞാൻ ആദ്യം നിന്നോട് പോയി സന്തോഷമായി ജീവിച്ചു കൊള്ളാൻ പറഞ്ഞത് . പക്ഷേ ഇവന്റെ കൂടെ നിനക്ക് സന്തോഷമായി ജീവിക്കാൻ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. ഇവൻ നിന്നെ ആർക്കെങ്കിലും പിടിച്ചുകൊടുത്തേക്കും എന്നെനിക്ക് തോന്നി. ചിലപ്പോൾ മറ്റവന്മാർ പുറത്തിറങ്ങിയാൽ അവർ നിന്നെ ഉപദ്രവിച്ചേക്കും.
. അതാണ് ഞാൻ നിന്നെ വീണ്ടും ഇങ്ങോട്ട് കൊണ്ടുവന്നത് . ഇനി പറ ഞാൻ നിന്നെ ചതിച്ചു എന്ന് നിനക്ക് ഇപ്പോൾ തോന്നുന്നുണ്ടോ..? ”
റസിയ എല്ലാം കേട്ട ശേഷം ജോലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു . ജോയലിന്റെ മാറിൽ കിടന്നു പറഞ്ഞു.