” അതൊന്നും ഓർത്തു താൻ പേടിക്കേണ്ട. ഇനിയെങ്കിലും അവൻ ഇതുപോലുള്ള കാര്യങ്ങളിൽ പെടേണ്ട നോക്കിയാൽ മതി. അവർ ഏൽപ്പിച്ച പൊതി . അവൻ നേരിട്ട് ഇവിടെ എത്തിച്ചതാണ്. അങ്ങനെ അവൻ ചെയ്തത് കൊണ്ടാണ് അവരെ പിടിക്കാൻ പറ്റിയത്. എന്ന് കേസുമാറ്റും. അവൻ വെറും മാപ്പ് സാക്ഷിയാകും. അത് അവന്മാരും സമ്മതിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവന്റെ കയ്യിൽ മയക്കുമരുന്ന് കൊടുത്തതിന് അവന്മാരുടെ പേരിൽ വേറെ കേസ് വരും. അതുകൊണ്ടാണ് അവന്മാർ അത് സമ്മതിച്ചത്. ”
” ഇപ്പോൾ ആയാലും അങ്ങനെ വരില്ലേ…? ”
” ഇല്ല. ഇപ്പോൾ ആയാൽ അങ്ങനെ വരില്ല. എടോ അത് വെറും മൈദ പൊടിയാണ്. അത് മയക്കുമരുന്ന് ഒന്നുമല്ല. അവന്മാരെ ആരോ പറ്റിച്ചതാ. ഇതും കൊണ്ട് കോടതിയിൽ പോയാൽ ഞങ്ങൾ നാറും. എങ്കിലും അവന്മാരെ ഒന്നു പിടിച്ചു കുടഞ്ഞില്ലെങ്കിൽ. നാളെ അവർ ഇതിലും വലിയ പൊടി കടത്തും. പക്ഷേ ഒരു കാര്യം. ഇതിപ്പോൾ അവർ ആരും അറിയേണ്ട. ഇതൊക്കെ നിന്റെ മനസ്സിൽ മാത്രം ഉണ്ടായാൽ മതി. ശരി വേഗം വിട്ടോ.
ആ പിന്നെ ഒരു കാര്യം കൂടെ. ഇവിടെ സംസാരിച്ച കാര്യം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി.
അവർ ഒരിക്കലും അറിയരുത്. അവരുടെ മുന്നിൽ പത്തു മുപ്പത് ലക്ഷം ഇവിടെ കൊടുത്ത ശേഷം താൻ അവനെ രക്ഷിച്ചു എന്ന് മതി. അല്ലെങ്കിൽ അവർ വീണ്ടും ഈ പണിയും കൊണ്ട് ഇറങ്ങും. അത് ഞങ്ങൾക്കും നിനക്കും ഒരുപോലെ പണിയാകും. നീ അവനെ ഒന്ന് എപ്പോഴും പേടിപ്പിച്ചു നിർത്തിയേക്ക്. ഇനി ഇമ്മാതിരി പരിപാടിക്ക് ഇറങ്ങാതിരിക്കാൻ “