പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]

Posted by

 

 

” അപ്പോൾ ഇതൊക്കെ എന്തിനാ വാങ്ങിയത്. ഈ കുട്ടിക്കുപ്പായം പോലെ ഉള്ളതൊക്കെ. ”

 

 

“അതൊക്കെ നിനക്ക് എന്റെ കൂടെ പുറത്തേക്ക് പോകുമ്പോൾ ഉടുക്കാൻ ആടി പെണ്ണേ. ”

 

 

“അയ്യേ ഇതോ. ഈ കുട്ടിക്കുപ്പായം പോലെ ഉള്ളതോ.. ഇതും ഉടുത്താണോ ഞാൻ ഇച്ചായന്റെ കൂടെ വരേണ്ടത്…?”

 

 

“ഉം. എന്തേ..? നീ ഉടുക്കില്ലേ..? ഇതും ഉടുത്ത് നീ എന്റെ കൂടെ വരില്ലേ..?

 

“ഉടുക്കും. . ഇച്ചായൻ പറഞ്ഞാൽ ഞാൻ ഉടുക്കും.. എന്നിട്ട് ഇച്ചായന്റെ കൂടെ എവിടെ വേണേലും വരും. എന്നാലും ഇച്ചായാ!. ഞാൻ എങ്ങനെയാ ഇച്ചായാ ഇതൊക്കെ ഉടുത്ത് ഇച്ചായന്റെ കൂടെ ജ്വല്ലറിയിൽ ഒക്കെ വരുന്നത്.”

 

 

” അതിന് ഇത് നിനക്ക് ജ്വല്ലറിയിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ളതാണെന്ന് ഞാൻ പറഞ്ഞോ

.? ഇത് ജ്വല്ലറിയിൽ പോകുമ്പോൾ ഉടുക്കാനുള്ളതല്ല. ”

 

“പിന്നെ!!? എവിടെ പോകുമ്പോൾ ഉടുക്കാൻ ഉള്ളതാണ് ഇച്ചായാ.”

 

 

” ഇത് നമ്മൾ എവിടെ എങ്കിലും ടൂർ ഒക്കെ പോകുമ്പോൾ ഉടുക്കാനുള്ളതാണ്. ”

 

“ടൂർ പോകുമ്പോഴോ..? എവിടേക്ക്..? ”

 

“എവിടെ എങ്കിലും . നമുക്ക് ടൂറൊക്കെ പോകുമ്പോൾ ഉടുത്തോ..എന്തേ ഇതൊന്നും നിനക്ക് ഇഷ്ടം ആയില്ലേ

?..”

 

 

” ഇഷ്ട്ടമായി. എന്നാലും എനിക്ക് ഇതാണ് ഇഷ്ട്ടം. ഇച്ചായൻ എനിക്ക് ഇന്നലെ തന്ന ഈ ബനിയനും പാന്റും. ഇത് ഉടുക്കുമ്പോൾ നല്ല സുഖം ഉണ്ട്. ”

 

 

“എന്നാൽ ഇനി മുതൽ നീ ഇതും ഉടുത്ത് ഇവിടെ നടന്നോ. അപ്പോൾ പിന്നെ മറ്റേ കവറിൽ ഉള്ളത് വേണ്ടല്ലോ.? നിനക്ക് ഇവിടെ ഉടുക്കാൻ.?”

Leave a Reply

Your email address will not be published. Required fields are marked *