ഞാൻ അവർ പറയുന്നതെല്ലാം മൂളി കേട്ടു…
” സൊ…സിറ്റിയിൽ നിന്ന് കുറച്ചു ഔട്ടർ ഏരിയ ആയത് കൊണ്ട് പലരും അങ്ങോട്ട് വരാൻ തയ്യാറാവുന്നില്ല … അബിന് എക്സ്പീരിയൻസ് കുറവുള്ളതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല.. പരസ്യത്തിൽ പറഞ്ഞതിനേക്കാൾ അയ്യായിരം രൂപ അധികം തരാം. എന്നുപറഞ്ഞാൽ നാൽപതിനസ്സായിരം രൂപ മാസം തരാം.. അവിടെ ജോലി ചെയ്യാൻ താല്പര്യമാണോ…? ”
നാൽപതിനായിരം എന്ന് കേട്ടപ്പോൾ നമ്മുടെ നാട്ടിലെ നാല് മാസം പഠിപ്പിച്ചാലും അത് കിട്ടില്ല. എനിക്ക് മറുത്തൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
” നൊ.. പ്രോബ്ലം സാർ… ഞാൻ റെഡിയാണ്… ”
“ഓക്കേ.. എങ്കിൽ നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി പുറത്തു കൊടുത്തേക്കു… പോവേണ്ട ഡേറ്റ് പുള്ളി വിളിച്ച് പറയും… ബെസ്റ്റ് ഓഫ് ലക്ക്…”
” താങ്ക്യൂ.. സാർ.. ”
അത് പറഞ്ഞു ഞാൻ അവർക്ക് കൈ കൊടുത്തു പുറത്തേക്ക് നടന്നു. നേരത്തെ കണ്ട ആൾ ഒരു ഏജന്റ് ആയിരുന്നു. പുള്ളിക്കായിരുന്നു ഞാൻ വിളിച്ചിരുന്നത്. എന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പി അയാളെ ഏൽപ്പിച്ച് സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് ബൈക്കുമെടുത്ത് യാത്ര തിരിച്ചു.
വീട്ടിലെത്തി ഞാൻ കോളിങ് ബെൽ അടിച്ചു. അമ്മു ചേച്ചി വന്ന് വാതിൽ തുറന്ന് ഞാൻ അകത്തു കേറി.
അമ്മയോടും അമ്മു ചേച്ചിയോടും വിവരം പറഞ്ഞു. മാളു കോളേജ് കഴിഞ്ഞു എത്തിയിട്ടുണ്ടായിരുന്നില്ല.
രണ്ട് പേർക്കും അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അമ്മ ജോലി കിട്ടാൻ വേണ്ടി നേർന്ന നേർച്ചകളൊക്കെ ഉടൻ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സാരി തല കൊണ്ട് കണ്ണ് തുടച്ച് ഉള്ളിലേക്ക് പോയി. അമ്മു ചേച്ചി എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു.