” ആ.. നീയെന്താടാ ഇന്ന് നേരത്തെ… ”
അമ്മു അവിടെ വെച്ചിരുന്ന സമൂസയിൽ ഒന്ന് എടുത്ത് കടിച്ച് കൊണ്ട് ചോദിച്ചു.
” ഇന്ന് ലോഡ് കുറവായിരുന്നു ചേച്ചി… ടീ നിനക്ക് വേണ്ടേ…? ”
അവൻ അവിടെ ഉണ്ടായിരുന്ന ഒരു സമൂസ മാളുവിന്റെ നേരെ നീട്ടി ചോദിച്ചു.
” ഞാൻ ചായ എടുത്ത് വരാടാ…”
അതും പറഞ്ഞു മാളു കിച്ചണിലേക്ക് നടന്നു. അവനെക്കാൾ അവൾ മൂന്ന് വയസ്സ് ഇളയതാണെങ്കിലും അവർ തമ്മിൽ എടാ പോടാ എന്നെ വിളിക്കാറുള്ളു..
” എടി.. എനിക്കും എടുക്കണേ…”
അമ്മു അകത്തേക്ക് വിളിച്ച് പറഞ്ഞു.
” അമ്മ എന്താ കഴിക്കുന്നില്ലേ…? ”
ഒരു സമൂസ അമ്മയ്ക്ക് നേരെ നീട്ടി അവൻ ചോദിച്ചു.. ഭവാനി അത് ചിരിച്ച് കൊണ്ട് മേടിച്ചു. ആ സമയം മാളു രണ്ട് കയ്യിലും ചായ എടുത്ത് അങ്ങോട്ട് വന്നു മേശയിൽ വച്ചു.
ശേഷം വീണ്ടും അകത്തേക്ക് പോയി ഒരു ഗ്ലാസ് ചായ കൊണ്ട് വന്ന് അത് അമ്മയുടെ കയ്യിൽ കൊടുത്തു. അവർ നാല് പേരും ചായയും സമൂസയും അല്പം തമാശയും പറഞ്ഞു കഴിച്ചു. അതിനിടയിൽ പെട്ടെന്ന് എന്തോ ഓർത്തപോലെ അമ്മു അബിനോട് പറഞ്ഞു.
” ആ… അബി ഞാൻ മറന്നു. ഇന്ന് നിഷയുടെ വീട്ടിലെ പത്രത്തിൽ ഒരു പരസ്യം കണ്ടു. ബാംഗ്ലൂരിൽ ഇംഗ്ലീഷ് ടീച്ചർ വാക്കൻസി ഒഴിവുണ്ടെന്ന്… മാസം മുപ്പത്തയ്യായിരം രൂപ ശമ്പളവും റൂമൊക്കെ ഉണ്ടത്രേ…?.. നിനക്കൊന്ന് നോക്കിക്കൂടെ…? ”
” ആണോ … ചേച്ചി നമ്പർ നോക്കിയോ…? ”
” ആടാ.. ഇതാ നമ്പർ നീ ഒന്ന് വിളിച്ചു നോക്ക്… “