ആ ഇടിയിൽ അവർ രണ്ട് പേരും അവിടെ വച്ച് തന്നെ മരിച്ചു. അമ്മുവും മാളുവും ദൈവ കൃപ കൊണ്ട് രക്ഷപ്പെട്ടു. പക്ഷേ സൈഡിലെ ഡോറിൽ തലയിടിച്ച് അമ്മുവിന്റെ കണ്ണിന് മുകളിൽ നന്നായി മുറിഞ്ഞിരുന്നു. ആ മുറിയുടെ പാട് പിന്നെ മാഞ്ഞില്ല. പിന്നീടങ്ങോട്ട് ഈ മൂന്ന് മക്കളെയും പോറ്റാൻ വേണ്ടി താൻ ചെയ്യാത്ത ജോലിയൊന്നും ഉണ്ടായിരുന്നില്ല.
അമ്മുവിന് കല്യാണ പ്രായം ആയപ്പോൾ ഒരുപാട് പേരെ നോക്കി. നല്ല വെളുത്ത നിറമായിരുന്നു അമ്മുവിന്. പക്ഷേ അവളുടെ മുഖത്തെ പാട് കാരണം ആർക്കും അവളെ ഇഷ്ടമായില്ല.
എല്ലാവരുടെ മുന്നിലും ഒരുങ്ങി കെട്ടി പോയി നിന്ന് അവസാനം അവൾക്കും മടുത്തു. അവസാനം അവൾ തയ്യൽ പഠിക്കാൻ പോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
അങ്ങനെ അവൾ നാട്ടിലെ രമണി ചേച്ചിയുടെ അടുത്ത് പോയി കൊണ്ടിരുന്നു. പതിയെ പതിയെ അവൾക്ക് കുറഞ്ഞ വരുമാനവും അവിടന്ന് കിട്ടി തുടങ്ങിയിരുന്നു.
പഠിക്കാൻ മിടുക്കാനായിരുന്ന അബിനെ ബി. എഡ് പഠിപ്പിക്കാൻ അവളും ഞാനും നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട്.
പക്ഷെ എന്ത് പഠിച്ചിട്ടെന്താ കാര്യം ഒരു നല്ല ജോലി വാങ്ങാൻ അവനെ കൊണ്ട് ആയില്ല.
പി എസ് സി എഴുതി മടുത്തു. പ്രൈവറ്റ് സ്കൂളിൽ ശമ്പളം വളരെ കുറവുണ്ടായിരുന്നു. അത് കൊണ്ടവൻ ആ ഓട് കമ്പിനിയിൽ ഏറ്റാനും മറ്റും പോക്ക് തുടങ്ങിയത്.
അതെല്ലാം ആലോചിച്ച് ഭവാനി ഒരു നെടുവീർപ്പിട്ടു. ആ സമയത്ത് അമ്മുവും മാളുവും വരുന്നത് അവൻ കണ്ടത്.
അവർ ഉള്ളിലേക്ക് കയറിയപ്പോൾ സ്റ്റൂളിൽ ഇരുന്നു ചായ കുടിക്കുന്ന അബിനെയാണ് കണ്ടത്.