വാദ്ധ്യാർ 1
Vadhyaar Part 1 | Author : Akhileshettan
അബിൻ തന്റെ ബൈക്ക് ആ ഹോട്ടലിനോട് ചേർത്ത് നിർത്തി. ശേഷം ഇറങ്ങി ഹോട്ടലിനുള്ളിലേക്ക് കയറി. അധികം ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അവൻ നേരെ കൗണ്ടറിനടുത്തേക്ക് ചെന്നു.
” അബ്ദുക്കാ നാല് സമൂസ വേണം… ”
” ആ.. ഇതാര് അബിയോ.. തന്നെ ഈ വഴിക്കൊന്നും കാണാൻ കിട്ടുന്നില്ലല്ലോടോ…. ”
” ജോലി തിരക്കായിരുന്നു അബ്ദുക്കാ… ”
“ഏ… അപ്പൊ നീ ഇപ്പോഴും ആ ഓട് കമ്പനിയിൽ ജോലി ഒഴിവാക്കിയില്ലേ…?”
” എങ്ങനെ ഒഴിവാക്കാനാണ് ഇക്ക… വീട്ടിൽ എന്നെ കൂടാതെ മൂന്ന് പേരു കൂടി ഇല്ലേ… അവരെ പട്ടിണിക്കിടാൻ പറ്റോ…? ”
” എന്നാലും അബി… നീ ഇത്രയൊക്കെ പഠിച്ചിട്ട് ഏറ്റാനും പിടിക്കാനുമൊക്കെ പോണോ… എവിടെയെങ്കിലും ഒന്ന് കയറിപ്പറ്റിക്കൂടെ…? ”
” നോക്കുന്നുണ്ട് ഇക്ക… എന്തെങ്കിലുമൊക്കെ ശെരിയാകുമായിരിക്കും… ”
അബിൻ ഒന്നു നെടുവീർപ്പിട്ടു…ആ സമയം അബ്ദുക്ക സമൂസ പൊതിഞ്ഞു ഒരു കവറിലേക്ക് ഇട്ട് അവനു കൊടുത്തു. അബിൻ അതും വാങ്ങി തന്റെ ബൈക്കുനടുത്തേക്ക് നടന്നു.
“പാവം ചെക്കൻ… എന്തോരം പഠിച്ചതാ…”
അവന്റെ ബൈക്ക് പോകുന്നതും നോക്കി അബ്ദുക്ക സ്വയം പറഞ്ഞു.
മുറ്റത്ത് അവന്റെ അമ്മ ഭവാനി മുളക് വെയിലത്ത് ഒരു ഷീറ്റിൽ വച്ചിരുന്നത് കവറിലേക്കാക്കുകയായിരുന്നു. ആ സമയത്താണ് അബിൻ ഗേറ്റ് കടന്ന് വരുന്നത് കണ്ടത്.
” ആ.. നീ എന്താ ഇന്ന് നേരത്തെ…? “