നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

കൃതികയുടെ പത്തിലധികം മിസ്സ്ഡ് കോളുകൾ!

 

​അതുകണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. എന്തോ അപകടം മണത്ത ഞാൻ വിറയ്ക്കുന്ന കൈകളോടെ വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.

 

​”ഹലോ… ഹലോ… ദേവാ…”

 

​മറുപുറത്ത് നിന്നുള്ള റോസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും കിതപ്പും ഉണ്ടായിരുന്നു.

 

​അവളുടെ ആ വിറയ്ക്കുന്ന സ്വരം കേട്ടതും ഞാൻ ഷോക്കേറ്റവനെപ്പോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

 

​”എന്താ…? എന്താടി പറ്റിയേ…? കാര്യം പറ…”

 

​എന്റെ ചോദ്യം കേട്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു:

 

​”ദേവാ… നീ വേഗം വായോ… ഈ കൃതികക്ക് പ്രാന്താണ് ദേവാ… ഇവൾക്ക് മുഴുവട്ടാണ്…”

 

​പക്ഷേ അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ, ഫോണിലൂടെ മറ്റൊരു അലർച്ച കേട്ടു.

കൃതികയുടെ ശബ്ദം!

 

​”പ്രാന്ത് നിന്റെ അപ്പനാടി…!”

 

ഫോണിലൂടെയുള്ള ആ ബഹളം കേട്ടതും എന്റെ നിയന്ത്രണം പോയി.

 

​”റോസേ… നീ കരയല്ലേ… എന്താടി അവിടെ പ്രശ്നം? എന്താ കാര്യം എന്ന് പറ…”

 

​അവളുടെ തേങ്ങൽ മാത്രം മറുപടിയായി കേട്ടപ്പോൾ ഞാൻ വെപ്രാളത്തോടെ പറഞ്ഞു:

 

​”നീ പേടിക്കണ്ട… ഞാൻ ഇപ്പോൾ തന്നെ വരാം… കാർ എടുത്ത് ഞാൻ ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക്…”

 

​”വേണ്ട ദേവാ…!”

 

​അവൾ പെട്ടെന്ന് എന്റെ വാക്കുകൾ തടഞ്ഞു.

 

​”വീട്ടിലേക്ക് വന്നിട്ട് കാര്യമില്ല ദേവാ… ഞാനിപ്പോൾ വീട്ടിലല്ല…”

Leave a Reply

Your email address will not be published. Required fields are marked *