അവൻ വാതിൽ തുറന്ന് നോക്കിയാൽ, ഒളിഞ്ഞുനോക്കുന്ന എന്നെ കയ്യോടെ പൊക്കും. പിന്നെ എന്ത് പറഞ്ഞ് നിൽക്കുമെന്ന് എനിക്കറിയില്ല.
ഞാൻ മിന്നൽ വേഗത്തിൽ അവിടെ നിന്നും വലിഞ്ഞു.
അവൻ വാതിലിൽ തൊടുന്നതിന് തൊട്ടുമുമ്പ്, ഒരു പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ ഞാൻ ഇരുട്ടിലേക്ക് മറഞ്ഞു.
പുറകിൽ വാതിൽ വലിച്ചടച്ച് കുറ്റിയിടുന്ന ശബ്ദം കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
കഷ്ടം… പിള്ളേരൊക്കെ കൈവിട്ടു പോയിരിക്കുന്നു!
മൊത്തത്തിൽ നോക്കുമ്പോൾ സ്വന്തമായി രണ്ടു പെണ്ണുങ്ങൾ ഉണ്ടെങ്കിലും ഈ വീട്ടിൽ സിംഗിളായി, അന്തസ്സായി നിൽക്കുന്നത് ഞാൻ മാത്രമാണ്!
എനിക്ക് എന്നേ തന്നേ ഓർത്ത് അഭിമാനം തോന്നി…
ഇനിയും ഇവിടേ കറങ്ങി നടന്നാൽ മറ്റു പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും. അതുകൂടി താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാൽ ഞാൻ നേരേ എന്റെ റൂമിലേക്ക് തന്നേ നടന്നു…
റൂമിന് മുന്നിലെത്തിയ ഞാൻ വാതിൽ തുറക്കാൻ നോക്കി.പക്ഷേ തുറന്നില്ല…
അത് ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്!
ഇവരിത് അകത്ത് എന്ത് ചെയ്യുവാ…?
ഇനിയിപ്പോ വല്ല ലെസ്ബിയൻ പരിപാടിയും മറ്റോ നടത്തുകയാണോ…? രണ്ടു പേരും കുറച്ചു കാലത്തിനു ശേഷം സൗഹൃദം പുതുക്കിയതല്ലേ അതിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.
ആ… എന്തെങ്കിലും കാട്ടിക്കൂട്ടട്ടെ… പുല്ല്
എല്ലാം കൊണ്ടും ആവേശം നഷ്ട്ടപ്പെട്ടതിനാൽ അവരെ വിളിച്ച് എഴുന്നേൽപ്പിക്കാനോ വാതിലിൽ മുട്ടാനോ ഞാൻ നിന്നില്ല.