നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

​രാഹുലിന്റെ ആവേശത്തോടെയുള്ള നിൽപ്പ് കണ്ട് നിധി അവനെയൊന്ന് നോക്കി.

 

പക്ഷേ അവൾ തിരിച്ച് സമ്മാനിച്ചത് വല്ലാതെ മങ്ങിയ, നിർജീവമായ ഒരു ചിരിയായിരുന്നു.

 

​”അതൊന്നും നടക്കില്ല രാഹുലേ…”

 

അവൾ സാവധാനം പറഞ്ഞു.

 

​അതുകേട്ടതും രാഹുലിന്റെ മുഖത്തെ ആ പ്രകാശം അണഞ്ഞു.

 

​”അതെന്താ…? എന്താ കാരണം?”

 

ഇത്തവണ ആകാംഷ എനിക്കായിരുന്നു..

 

​നിധി എല്ലാവരെയും ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു തുടങ്ങി:

 

​”എല്ലാ അപകടങ്ങളിൽ നിന്നും ഒഴിവായാൽ പോലും ഈ ലൂപ്പിൽ ഞങ്ങൾക്ക് കൂടുതൽ കാലം ജീവിക്കാൻ സാധിക്കില്ല ദേവാ…”

 

​”ഇവൻ പറഞ്ഞതുപോലെ ഒന്ന് രണ്ട് തവണ ഞങ്ങൾ ആ കാര്യം പരീക്ഷിച്ചു നോക്കിയതാണ്. അപകടം പിടിച്ച സാഹചര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി, പലതും മറന്ന്, സഹിച്ച് ഒരു സാധാരണ ജീവിതം ജീവിക്കാൻ ശ്രമിച്ചു ”

 

​”പക്ഷേ ഒരു ദിവസം രാത്രി ഉറങ്ങി, എണീക്കുമ്പോൾ ഞങ്ങൾ കാണുന്നത് പഴയ കാഴ്ചയാണ്. ഞങ്ങൾ വീണ്ടും ആ ഗുഹയുടെ പുറത്ത് എത്തിയിട്ടുണ്ടാകും. സമയവും കാലവും എല്ലാം പഴയപടി ആയിട്ടുണ്ടാകും.”

 

​”ഞങ്ങൾ പത്തുപേരും മരിച്ചാൽ മാത്രമേ ഈ ലൂപ്പ് വീണ്ടും പുനരാരംഭിക്കൂ എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ മരിച്ചില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിധി ഞങ്ങളെ തിരികെ അവിടെത്തന്നെ എത്തിക്കും….പോരാത്തതിന് ആ രാത്രി എന്ത് സംഭവിച്ചു എന്നുള്ള ഓർമ്മയും ഉണ്ടാവില്ല”

 

​”ചുരുക്കി പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ ഉള്ളത് ഒരു കടുംകെട്ടിലാണ്… ആ കെട്ടാഴിക്കാതെ, അല്ലെങ്കിൽ ഇതിന്റെ ഉത്തരം കണ്ടെത്താതെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല…”

Leave a Reply

Your email address will not be published. Required fields are marked *