എല്ലാം പറഞ്ഞു കഴിഞ്ഞതിനുശേഷം ഒരൊറ്റ ചോദ്യം മാത്രമേ ആമിയോടും നിധിയോടും എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്
“എന്ത്കൊണ്ട്..? ഇങ്ങനെയൊക്കെ നടക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ ഇതിനെ തടുക്കാൻ ശ്രമിച്ചില്ല..?”
എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് എന്നേ അമ്പരന്ന് നോക്കുകയാണ് ആമിയും നിധിയും
“എടാ പൊട്ടാ ഇതൊക്കെ നടക്കുന്നത് ഞാൻ നാലിലോ അഞ്ചിലൊ പഠിക്കുമ്പോഴാണ്. അന്നൊന്നും ഞാൻ ലൂപ്പിലല്ലല്ലോ. പിന്നേ എങ്ങനെ അറിയാനാണ് ഈ കാര്യങ്ങളൊക്കെ ”
ഓഹ് മൈര് ചോദിച്ചതിന്റെ സമയം മാറിപ്പോയി
”എടി അതല്ല നിങ്ങളിപ്പോ ഈ ലൂപ്പിൽ പെട്ട് കിടക്കുന്നവരല്ലേ? അപ്പൊ ഈ ദിവസങ്ങളിലൂടെ നിങ്ങൾ ഇതിനു മുൻപും പലതവണ കടന്നുപോയിട്ടുണ്ടാവില്ലേ?
എന്നിട്ടും എന്തുകൊണ്ട് കോളേജിൽ നടന്ന ആ മരണങ്ങൾ തടയാൻ നിങ്ങൾ ശ്രമിച്ചില്ല? അത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ…?”
എന്റെ ചോദ്യം നിധിയോടായിരുന്നെങ്കിലും, അതിനുത്തരം നൽകിയത് ആമിയാണ്.
”ഇല്ല ദേവാ… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ഈ സംഭവങ്ങളൊക്കെ ഞങ്ങളും ആദ്യമായിട്ടാ ഫേസ് ചെയ്യുന്നത്…”
അവളുടെ ആ മറുപടി കേട്ടതും എന്റെ തലയിലെ കിളികൾ ഓരോന്നായി പറന്നു തുടങ്ങി. കാര്യം പിടികിട്ടാതെ ഞാൻ അന്തംവിട്ടു നിന്നു.
”അതെന്താ… അങ്ങനെ പറഞ്ഞാൽ…?”
മൊത്തത്തിൽ ചിന്താശേഷി
നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ അവളോട് ചോദിച്ചു.