അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

ക്രിസ്റ്റീന : പറ ജോൺ അവൻ എങ്ങനെയാ നിനക്ക് വാർണിംഗ് തന്നത്
ജോൺ : അത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല
സാന്ദ്ര : നീ പറ പറഞ്ഞാൽ അല്ലേ ഞങ്ങൾക്ക് വിശ്വസിക്കുമോ ഇല്ലേ എന്ന് അറിയൂ
അരുൺ : അളിയാ നീ കാര്യം പറ അവൻ എന്താ നിന്നോട് പറഞ്ഞത്
ജോൺ : പറയാം അന്നു ആ പ്രശ്നത്തിൻ്റെ ഇടയിൽ അവൻ എനിക്ക് മാത്രം ആയി ഒരു കാര്യം കാണിച്ച് തന്നിരുന്നു
ഇനി നമ്മൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അവൻ അത് എടുത്ത് പ്രയോഗിക്കും എന്നാണ് പറഞ്ഞത്
അനു : അവൻ എന്താ വല്ല കത്തിയോ കൊടുവാളോ എടുത്ത് പ്രയോഗിക്കും എന്ന് പറഞ്ഞോ
ജോൺ : അനു അവനെ നമ്മൾ കൂട്ടിയാൽ കൂടില്ല എന്ന് എനിക്ക് നൂറു ശതമാനവും ഉറപ്പാണ്
കാരണം അവൻ്റെ കണ്ണിൽ അന്നു ഞാൻ കണ്ടത് അത്രക്ക് പകയാണ് കൂടാതെ അവൻ്റെ ആളുകൾ അവന് വേണ്ടി മരിക്കാൻ നിൽക്കുന്നവരെ പോലെയാണ് പിന്നെ
പിന്നെ അവൻ ഒരു ഐറ്റം കൂടി കാണിച്ചിരുന്നു അന്ന് അവൻ്റെ അരയിൽ ഒരു പിസ്റ്റോൾ ഉണ്ടായിരുന്നു
ദീപ്തി : വാട്ട് ദ ഫക്ക്
ജോൺ : അതേ ദീപ്തി അവൻ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര നിസാരക്കാരൻ അല്ല അവൻ്റെ കണ്ണിൽ ഒരു അൽപ്പം പോലും ദയയോ പേടിയോ ഞാൻ കണ്ടിരുന്നില്ല
അങ്ങനെ അവനെ അടുത്ത് കണ്ടപ്പോൾ മരണത്തെ മുഖാമുഖം കണ്ട ഫീൽ ആയിരുന്നു എനിക്ക് അത് കൊണ്ട് നമ്മൾ എല്ലാവരും ഇനി ഒരു ചുവട് വക്കുന്നുണ്ടെങ്കിൽ അത് അത്രക്കും ശ്രദ്ധാപൂർവ്വം ആവണം ഇല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ മരണം നമ്മളെ തേടി വന്നേക്കാം….

( കൂട്ടത്തിൽ വളരെ ധൈര്യശാലി ആയ ജോൺ പോലും ഇങ്ങനെ പേടിക്കുന്നു എങ്കിൽ വന്നവൻ നിസ്സാരക്കാരൻ അല്ല എന്ന് ദീപ്തിക്കും കൂട്ടുകാർക്കും മനസ്സിലായി എന്തെന്നില്ലാത്ത ഒരു പേടി എല്ലാവരെയും കീഴ്പ്പെടുത്തിയിരുന്നു .
ഇതൊന്നും അറിയാതെ അജുവും സച്ചുവും വരുന്നത് കാത്ത് നിൽക്കുകയായിരുന്നു അച്ചുവും അമ്മുവും …
അതേ സമയം
ഹോസ്പിറ്റലിൽ നിന്ന് തിരികെ ഉള്ള യാത്രയിൽ ആയിരുന്നു സച്ചുവും അജുവും ഹോസ്പിറ്റലിൽ നിന്ന് മെഡിസിൻ കഴിച്ച ക്ഷീണത്തിൽ സച്ചു കാറിൽ കയറി അതികം വൈകാതെ തന്നെ ഉറക്കത്തിലേക്ക് വീണിരുന്നു
ആ സമയത്ത് ആണ് അജുവിൻ്റെ ഫോൺ ബെൽ അടിച്ചത് അത് എടുത്ത് സംസാരിച്ചു കൊണ്ടിരുന്ന അജുവിൻ്റെ മുഖത്ത് വിരിഞ്ഞ ഒരു വില്ലൻ ചിരി വിടർന്നിരുന്നൂ
അത് ആ Mustang കാറിൻ്റെ റിയറ് വ്യൂ മിററിൽ എടുത്ത് കാണിച്ചിരുന്നു ആര് കണ്ടാലും പേടിപ്പെടുത്തുന്ന ഒരു ചിരി……

Leave a Reply

Your email address will not be published. Required fields are marked *