അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

( രാവിലെ അച്ചുവും അമ്മുവും ക്ലാസ്സിൽ പോയി കഴിഞ്ഞ് അർജുൻ സച്ചുവിനെ കാണാൻ വന്നിരുന്നു ശാരദയോട് അച്ചു പറഞ്ഞാണ് വന്നത് എന്ന് പറഞ്ഞു സച്ചുവിനെ കൂട്ടി ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ് മെഡിസിൻ വാങ്ങാൻ നിൽക്കുമ്പോൾ ആണ് അമ്മു അജുവിനെ വിളിക്കുന്നത് )

അമ്മു : ഹലോ അർജ്ജുവേട്ടാ ഞാനാ അമ്മു ഏട്ടൻ സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു അങ്ങനെ വിളിച്ചതാ
അച്ചു : അമ്മു സ്പീകറിൽ ഇട്
( അമ്മു ഫോൺ സ്‌പീകറിൽ ഇട്ടു )
അമ്മു : അതെ ഇവിടെ ഒരാൾ സമാധാനം.ഇല്ലാതെ നടക്കുന്നുണ്ട്
അജു : അമ്മു നിങ്ങൾ ടെൻഷൻ അടിക്കേണ്ട ഞങ്ങൾ ഒരു അര മണിക്കൂറിനുള്ളിൽ അവിടെ എത്തും അച്ചുവിനോടും പറഞ്ഞേക്കു എന്നാ ശരി ട്ടോ ഞാൻ മെഡിസിൻ വാങ്ങാൻ നിൽക്കുകയാണ്
അമ്മു : എന്നാ ശരി ഏട്ടാ
അജു : ആ ശരി ട്ടോ

( അജു ഫോൺ കട്ട് ആക്കി മെഡിസിൻ വാങ്ങി സച്ചുവിനെ കൂട്ടി അവരുടെ വീട്ടിലേക്ക് തിരിച്ചു ഇതേ സമയം ജോണിൻ്റെ വീട്ടിൽ ആ എട്ടംഗ സംഘം അവരുടെ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നിൽക്കുകയായിരുന്നു
ജോണിൻ്റെ വീട്ടിൽ എത്തിയ അവർ കോളേജിൽ ഉണ്ടായ പ്രശ്നം അവനോടു പറഞ്ഞു ഇനി എന്ത് ചെയ്യണം എന്ന ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവർ )

ജോൺ : നിങ്ങളീ പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ആ പീറ പെണ്ണ് നമ്മുടെ അനുവിനെ തല്ലി എന്ന് പറയുമ്പോൾ എനിക്ക് എന്തോ അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല അത്രക്ക് ധൈര്യം ഉണ്ടോ അവൾക്ക്
ദീപ്തി : നിനക്ക് മാത്രം അല്ല ജോൺ ഞങ്ങൾക്കും അത് വിശ്വസിക്കാൻ പറ്റിയില്ല ഞങ്ങൾ ആ ഷോക്കിൽ നിൽക്കുമ്പോൾ ആണ് അനു അവിടെ നിന്നും വണ്ടി എടുത്ത് പോയത് പിന്നെ ഞങ്ങൾ ചെന്ന് അവളെ പറഞ്ഞു മനസിലാക്കി നേരെ ഇങ്ങോട്ട് പോന്നു
ശ്രുതി : ജോൺ നീ പറ ഇനി എന്താ നമ്മൾ ചെയ്യേണ്ടത്
അരുൺ : അളിയാ നീ പറ എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്യാം നമ്മുടെ കൂട്ടത്തിൽ ഒരാളെ തൊട്ടിട്ട് അവള് അങ്ങനെ സുഖിച്ചു നടക്കേണ്ട
വരുൺ : അതെ ജോൺ അവള് കാരണം ആണ് നമ്മൾക്കും ഈ ഗതി വന്നത് അപ്പോ ഇതിന് രണ്ടിനും ഉള്ള ശിക്ഷ അവൾക്ക് കൊടുത്തേ പറ്റൂ
അനു : ജോൺ നീ എന്തെങ്കിലും ഒന്ന് പറയ് നിനക്ക് അവള് എന്നെ തല്ലിയതിൽ ഒരു ദേഷ്യവും അവളോട് തോന്നുന്നില്ലേ
ജോൺ : നിങ്ങളേക്കാൾ ദേഷ്യം ഉണ്ട് എനിക്ക് അവളോട് എന്നാൽ നേരിട്ട് അവളെ എന്തെങ്കിലും ചെയ്യുന്നത് മരണം വിളിച്ച് വരുത്തുന്നതിന് തുല്ല്യമാണ്
ദീപ്തി : ജോൺ നീ എന്തൊക്കെയാ ഈ പറയുന്നേ അവളെ എന്തെങ്കിലും ചെയ്യുന്നത് മരണം വിളിച്ച് വരുത്തുന്നതിന് തുല്ല്യം ആണെന്നോ നിനക്ക് എന്താ വട്ടാണോ അവൾ
അവൾ നമ്മളെ എന്ത് ചെയ്യാനാ
ജോൺ : ഇത് വരെ പ്രതികരിക്കാത്ത അവൾ പ്രതികരിച്ചില്ലെ അവളെ ഉപദ്രവിക്കാൻ പോയ ഞങ്ങൾക്ക് ഈ അവസ്ഥ വന്നില്ലേ
ദീപ്തി : ജോൺ നീ എന്താ പറഞ്ഞു വരുന്നത് ഒന്നും മനസ്സിലാവുന്നില്ല
ജോൺ : ഞാൻ പറയുന്നത് നിങ്ങളിൽ ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാവില്ല എന്നാൽ ഇത് ഉൾക്കൊണ്ടെ പറ്റൂ
അനു : ജോൺ നീ ഇങ്ങനെ പറഞ്ഞു ടെൻഷൻ ആക്കാതെ കാര്യം പറയ്
ജോണ് : നിങ്ങൾക്ക് ഓർമ്മ ഉണ്ടോ അന്ന് കോളേജിൽ അവളുടെ പേരിൽ അടി ഉണ്ടായത്
അന്ന് ഞങ്ങളെ തല്ലിയത് നിൻ്റെയൊക്കെ ഏട്ടൻ്റെ ഫ്രണ്ട് ആയ അർജുനും അവൻ്റെ ആളുകളും അല്ലേ
ദീപ്തി : അതിന് അവർ തമ്മിൽ അങ്ങനെ അധികം പരിചയം ഒന്നുമില്ലല്ലോ പിന്നെ എന്തിനാ അവൻ അവളുടെ കാര്യത്തിൽ ഇടപ്പെട്ടതു
ജോൺ : അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് എനിക്കും അറിയില്ല എന്നാൽ ഒന്ന് അറിയാം അവൻ ആ അർജുൻ ഇവിടെ വന്നിരിക്കുന്നത് വെറുതെ അല്ല അവന് എന്തോ ലക്ഷ്യം ഉണ്ട് എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ട് പിന്നെ ഇനി ആ അശ്വതിയോട് കളിക്കുമ്പോൾ സൂക്ഷിക്കണം കാരണം അന്നു കോളേജിൽ വച്ച് ആ അർജുൻ ഒരു വാർണിങ്ങ് തന്നിരുന്നു ഇനി അവളെ ശല്ല്യം ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട്
ദീപ്തി : ജോൺ ഇത്രേ ഉള്ളോ നീ നിൻ്റെ പഴയ ധൈര്യം എല്ലാം എവിടെ പോയി
ജോൺ : ദീപ്തി ഞാൻ പറയുന്നത് നിങ്ങൾ എല്ലാവരും സീരിയസ് ആയി എടുക്കണം
അന്ന് അവൻ എനിക്ക് വാർണിങ് തന്നു എന്ന് പറഞ്ഞില്ലേ അത് എങ്ങനെ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയേണ്ടേ
( അജു ഗൺ കാണിച്ച് ജോണിനെ പേടിപ്പിച്ചത് വേറെ ആർക്കും അറിയില്ലായിരുന്നു )

Leave a Reply

Your email address will not be published. Required fields are marked *