അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

( അവർ നടന്ന് വീട്ടിലേക്ക് എത്തി ശാരദ ടിവി കാണുകയായിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും അങ്ങോട്ട് ചെല്ലുന്നത് )

അമ്മു : അമ്മേ സച്ചുട്ടൻ എന്ത്യേ
ശാരദ : അല്ല നിങ്ങൾ എന്താ ഇന്ന് ക്ലാസിൽ കയറിയില്ലേ ഇത്ര പെട്ടെന്ന് ഇങ്ങോട്ട് തന്നെ പോന്നത് എന്താ
അമ്മു : അമ്മാ ഇന്ന് കോളേജിൽ സമരം ആണ് ക്ലാസ്സ് ഇല്ല അപ്പോ വേഗം വീട്ടിലേക്ക് തന്നെ പോന്നു വെറുതെ അവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല
ശാരദ : ആ അതെന്തായാലും നന്നായി വീട്ടിലെ പണിയെല്ലാം ഒരുക്കാൻ ഇനി നീ ഉണ്ടല്ലോ കൂടെ
അമ്മു : ഓ ഈ അമ്മയെ കൊണ്ട് തോറ്റു അമ്മ തന്നെ പണിയെല്ലാം ഒരുക്കിയാൽ മതി എനിക്ക് പഠിക്കാൻ ഉണ്ട്
ശാരദ : ഓ ഒരു പഠിത്ത കാരി
അച്ചു : ശാരദ്ദേച്ചി സച്ചു എവിടെ അവനെ ഒന്ന് വിളിക്കുമോ
ശാരദ : ആ അത് ഞാൻ പറയാൻ മറന്നു അല്ല അച്ചു ഇന്ന് സച്ചുവിനെ ആശുപത്രിയിൽ കാണിക്കേണ്ട ദിവസം ആണോ
അച്ചു : ആ കുറവ് ഇല്ലെങ്കിൽ ഇന്ന് കാണിക്കാൻ പറഞ്ഞിരുന്നു എന്തേ ചേച്ചി
ശാരദ : അല്ല അവനു കാല് വേദന ഉണ്ടായിരുന്നു അവൻ നിങ്ങളുടെ അവസ്ഥ ആലോചിച്ച് ആണ് നിന്നോട് അത് പറയാതിരുന്നത്
അച്ചു : എന്നിട്ട് അവനു ഇപ്പൊ എങ്ങിനെ ഉണ്ട് അവൻ എവിടെ എൻ്റെ കുട്ടി എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഞാൻ എങ്ങനെയെങ്കിലും അവനെ ആശുപത്രിയിൽ കൊണ്ട് പോയേനെ അവൻ എവിടെ ചേച്ചി ഒന്ന് വിളിച്ചെ
ശാരദ : അതിന് അവൻ ഇവിടെ ഇല്ല
അച്ചു : പിന്നെ എവിടെ പോയി
ശാരദ : അപ്പോ നീ അല്ലേ ആ അർജുൻ മോനേ ഇങ്ങോട്ട് പറഞ്ഞു വിട്ടത്
ആ മോൻ വന്നിരുന്നു നീ പറഞ്ഞിട്ടാണ് വന്നത് സച്ചുവിനെ ആശുപത്രിയിൽ കാണിക്കാൻ നീ പറഞ്ഞു വിട്ടതാണ് എന്ന് പറഞ്ഞു ആ മോൻ സച്ചുവിനേയും കൂട്ടി ആശുപത്രിയിൽ പോയി നിങ്ങള് ക്ലാസ്സിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവർ ആശുപത്രിയിലേക്ക് പോയി
അമ്മു : ഡീ അച്ചു ഒന്നിങ്ങു വന്നേ അമ്മാ ഞങ്ങളെ അച്ചുവിൻ്റെ വീട്ടിൽ ഉണ്ടാവും അമ്മയുടെ ഫോൺ ഞാൻ എടുക്കുന്നുണ്ട്
ശാരദ : ഇപ്പൊ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ
അമ്മു : ഓ അമ്മേ ഞാൻ ഇപ്പൊ വരാം
ശാരദ : കഴിക്കാൻ ആയാൽ രണ്ടു പേരും ഇങ്ങോട്ട് പോന്നാൽ മതി ട്ടോ
അച്ചു ഇന്നിനി അവിടെ ഒന്നും ഉണ്ടാക്കേണ്ട കേട്ടോ
അച്ചു : ചേച്ചി അത്
ശാരദ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും പറയേണ്ട
അമ്മു : ആ മതി കഴിക്കാൻ ആയാൽ ഞങ്ങൾ ഇങ്ങോട്ട് വരാം അമ്മാ പോരെ
ശാരദ : മ്മ്മ് മതി നീ ആ ഡ്രസ്സ് മാറിയിട്ട് പോ
അമ്മു : അത് കഴിക്കാൻ വരുമ്പോൾ മാറിക്കോളം ഞങ്ങൾ പോവാ
അച്ചു വാ
അച്ചു : അമ്മു സച്ചു രാവിലെ നിന്നോട് എന്താ പറഞ്ഞിരുന്നത് സത്യം പറ
അമ്മു : എടി അവനു കാൽ വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു അവൻ നിന്നോട് പറയേണ്ട എന്ന് പറഞ്ഞതാ പക്ഷേ ഞാൻ നിന്നോട് ഇത് പറയണം എന്ന് കരുതി നിന്നതാ അതിൻ്റെ ഇടക്ക് അല്ലേ ഈ പ്രശ്നങ്ങൾ ഉണ്ടായത്
അച്ചു : എന്നാലും അവനു എന്നോട് പറഞ്ഞൂടെ എൻ്റെ കുട്ടി പാവം
അമ്മു : ഇനി അത് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട അർജ്ജുവേട്ടൻ അല്ലേ കൂടെ എല്ലാം ഏട്ടൻ നോക്കിക്കോളും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
അച്ചു : ആരാ എന്താ എന്ന് പോലും അറിയാത്ത സാർ എന്തിനാ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ബുദ്ധിമുട്ടുന്നേ നീ ഒന്ന് വേഗം വിളിച്ചെ
അമ്മു : ഒന്ന് അടങ്ങു പെണ്ണേ ഫോൺ ഒന്ന് ബെൽ അടിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *