സാന്ദ്ര : ഡീ ദീപ്തി അനു ദേ പോകുന്നു അവളെ ഒറ്റക്ക് വിടല്ലെ വാ
ശ്രുതി : ക്രിസ്റ്റി നീ കാർ എടുത്തു വാ ഇന്ന് ഇനി ക്ലാസിൽ കയറേണ്ട വേഗം ചെല്ല്
ക്രിസ്റ്റീന : ആഹ് ഡീ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ദാ വരുന്നു
സാന്ദ്ര : ദീപ്തി നീ അനുവിനെ ഒന്ന് വിളിച്ച് നോക്ക് അവളോട് നിൽക്കാൻ പറ നമ്മളും വരുന്നുണ്ടെന്ന് പറയ്
ദീപ്തി : ഞാൻ വിളിച്ച് നോക്കട്ടെ
( ദീപ്തി അനുവിനെ കുറേ വിളിച്ചു എന്നാൽ അനു ഫോൺ എടുത്തില്ല കാരണം ദീപ്തി അച്ചുവിൻ്റെ നേരെ പ്രതികരിക്കാതിരുന്നത് അനുവിന് നല്ല സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ഇത് വരെ ഷൈൻ ചെയ്തു നടന്ന തൻ്റെ കോളേജിൽ വച്ച് സ്റ്റുടൻസിൻ്റെ മുന്നിൽ നിന്ന് അച്ചുവിൻ്റെ അടി ഏറ്റു വാങ്ങിയത് അനുവിന് വളരെ അധികം സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ദീപ്തി ഒന്നും ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അനുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് അവള് കാർ എടുത്തു പുറത്തേക്ക് പോയത്
ദീപ്തി കുറേ വിളിച്ചിട്ടും അനു ഫോൺ എടുത്തില്ല അവസാനം ശ്രുതി വിളിച്ചപ്പോൾ അനു ഫോൺ എടുത്തു…. )
ശ്രുതി : അനു നീ എവിടെയാ എങ്ങോട്ടാ നീ ഈ പോകുന്നെ
അനു : ഞാൻ എങ്ങോട്ടു പോയാലും നിങ്ങൾക്ക് എന്താ നിൻ്റെയൊക്കെ മുന്നിൽ വച്ച് അല്ലേ ആ പീറ പെണ്ണ് എന്നെ തല്ലിയത് നീയൊക്കെ അപ്പോ എവിടെ നോക്കി നിൽക്കുകയായിരുന്നു
ശ്രുതി : അനു നീ കാർ ഒന്ന് സൈഡ് ആക്കു നമുക്ക് സംസാരിക്കാം നീ ഇപ്പൊ എവിടെ ആണെന്ന് പറ നിന്നെ തല്ലിയ അവളുടെ കൈ ഇന്ന് നമ്മൾ എടുത്തിരിക്കും നീ ഇപ്പൊ എവിടെയാ പറ ഞങ്ങൾ ദാ വരുന്നു
അനു : ഞാൻ ഞങ്ങളുടെ ബാറിൽ ഉണ്ട്
എനിക്ക് ഇനി കോളേജിൽ തല ഉയർത്തി നടക്കാൻ പറ്റില്ല
ദീപ്തി : അനു നിന്നെ തല്ലിയ അവളെ ഞാൻ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ
പെട്ടെന്ന് അവള് അങ്ങനെ പ്രതികരിച്ചപ്പോൾ ഞാൻ സ്റ്റക്ക് ആയി പോയി
നീ പറ എന്താ വേണ്ടത് അവളെ തീർക്കണോ
അതോ ശ്രുതി പറഞ്ഞപോലെ നിന്നെ തല്ലിയ അവളുടെ ആ കൈ അതിങ്ങു എടുക്കണോ നീ പറ
അനു : നിങ്ങൾ നേരെ ബാറിലേക്ക് വാ ബാക്കി ഇവിടെ വന്നിട്ട് തീരുമാനിക്കാം എന്നാ ശരി നീ വച്ചോ ബാക്കി നേരിട്ട്
ദീപ്തി : ശരി ഡീ ഞങ്ങൾ ദാ വരുന്നു ബാക്കി വന്നിട്ട് തീരുമാനിക്കാം ഓക്കെ ബൈ
ക്രിസ്റ്റി : അവൾ എന്താ പറയുന്നേ അവള് ഓക്കെ ആണോ
ദീപ്തി : അവൾക്ക് നല്ല സങ്കടം ഉണ്ട് അത് മാറ്റാൻ വേണ്ടി അവള് എന്ത് പറഞ്ഞാലും നമുക്ക് അത് നടത്തി കൊടുക്കണം
സാന്ദ്ര : അവൾ പറയട്ടെ എന്താ വേണ്ടത് എന്ന് ക്രിസ്റ്റി നീ വേഗം വണ്ടി വിടാൻ നോക്ക്