അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

( കോളേജിലേക്ക് എത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുന്ന a ദീപ്തിയേയും അവളുടെ ഗ്യാങ്ങിനേയും അച്ചുവും അമ്മുവും കണ്ടിരുന്നു അവരെ കണ്ടപ്പോൾ തന്നെ അച്ചുവിന് ഉള്ളിൽ പേടി തുടങ്ങിയിരുന്നു എന്നാൽ അമ്മു ഉള്ള ധൈര്യം കൊണ്ട് അച്ചു അവളുടെ പേടി പുറത്ത് കാണിച്ചില്ല അമ്മു പറഞ്ഞ പോലെ നേരെ ചെന്ന് സോറി പറയാം എന്നു മനസ്സിലോർത്തു അവൾ അവരുടെ അടുത്തേക്ക് നടന്നു )

അച്ചു : ദീപ്തി ഇന്നലെ ഉണ്ടായ പ്രശ്നത്തിൽ എനിക്ക് ഒരു പങ്കും ഇല്ല
ദീപ്തി : അതിന് നിന്നോട് ആരാ ചോദിച്ചെ നിനക്ക് അതിൽ പങ്ക് ഉണ്ടോ എന്ന്
അച്ചു : ജോൺ എനിക്ക് നേരെ മോശം ആയി പെരുമാറാൻ ശ്രമിച്ചപ്പോൾ ആണ് അർജുൻ സാർ ജോണിനെ തല്ലിയത് എന്ന് ഞാൻ അറിഞ്ഞു അതുകൊണ്ട് നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടാവാൻ വഴി ഉണ്ട് അപ്പോ നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റേണ്ടത് എൻ്റെ കടമയാണ് ഇല്ലെങ്കിൽ ഞാൻ കാരണം ആണ് ഈ പ്രശനം ഉണ്ടായത് എന്ന് പറഞ്ഞു നിങ്ങൾ ചിലപ്പോൾ വീണ്ടും എന്നോട് വഴക്കിനു വരും
ദീപ്തി : അത് ഉറപ്പല്ലേ നിൻ്റെ അർജുൻ സാർ എൻ്റെ കൂട്ടുക്കാരെ ആൾക്കാരെ കൂട്ടി തല്ലിയല്ലെ അതിന് കാരണം ആയത് നീ തന്നെയാണ് അല്ല അറിയാത്തത് കൊണ്ട് ചോദിക്കുകയാ നിനക്ക് വല്ല പ്രശ്നവും വരുമ്പോൾ നിന്നെ സഹായിക്കാൻ അവൻ നിൻ്റെ ആരാ
അച്ചു : എനിക്ക് അറിയില്ല സാറിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നാൽ എൻ്റെ അനിയന് ഒരു പ്രശ്നം വന്ന സമയത്ത് മുൻപരിചയം പോലും ഇല്ലാത്ത എൻ്റെ അനിയനെ സഹായിക്കാൻ വന്ന ആളാണ് അർജുൻ സാർ അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്
അനു : എന്നാ നീ ഒന്ന് ഓർത്തോ നിൻ്റെ ആ ദൈവത്തിനു അധികം ആയുസ് കാണില്ല അധികം വൈകാതെ തന്നെ അവനെ ഞങ്ങൾ തീർക്കും ….

Leave a Reply

Your email address will not be published. Required fields are marked *