( സച്ചുവിനെ അമ്മുവിൻ്റെ വീട്ടിൽ ആക്കി അച്ചുവും അമ്മുവും ബസ്സ് കയറാൻ പോയി
ഇതേ സമയം അർജുൻ രാവിലെ ഉള്ള എക്സർസൈസ് എല്ലാം കഴിഞ്ഞ് കുളിച്ചു ഫ്രഷ് ആയി നിൽക്കുകയായിരുന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ അജു ഫോൺ എടുത്തു കോൾ ചെയ്യാൻ തുടങ്ങി )
അജു : ഹലോ ഡോക്ടർ ഞാൻ അർജുൻ ആണ്
ഡോക്ടർ : ആ അജു പറയെടോ എന്താ വിളിച്ചേ
അജു : ഡോക്ടർ ഞാൻ ഒരു രണ്ടു ദിവസം മുൻപ് ഒരു കുട്ടിയെ കൊണ്ട് വന്നത് ഓർമ ഉണ്ടോ
ഡോക്ടർ : ആ താഴ്ചയിലേക്ക് വീണു പരിക്ക് പറ്റിയ കേസ് ആണോ
അജു : അതെ അത് തന്നെ
ഡോക്ടർ : ആ ഓർമ ഉണ്ട് എന്താ ഇപ്പൊ ചോദിക്കാൻ കാരണം
അജു : ആ കുട്ടിയെ രണ്ടു ദിവസം കഴിഞ്ഞ് കാണിക്കാൻ പറഞ്ഞിരുന്നു അവർ കാണിക്കാൻ വന്നോ എന്ന് അറിയാൻ വേണ്ടിയാണ്
ഡോക്ടർ : ഇല്ല അവർ പിന്നെ വന്നിട്ടില്ല ചിലപ്പോൾ ഭേദമായിക്കാണും അതാവും കാണിക്കാൻ വരാത്തേ
അജു : ഡോക്ടർ ഇന്ന് ഹോസ്പിറ്റലിൽ ഉണ്ടാവില്ലേ
ഡോക്ടർ : ആ ഞാൻ ഉണ്ടാവും എന്താ താൻ വരുന്നുണ്ടോ
അജു :നോക്കട്ടെ ഞാൻ വരുന്നുണ്ടെങ്കിൽ ഡോക്ടറെ വിളിക്കാം
ഡോക്ടർ : ഓക്കെ അജു എന്നാൽ താൻ വരുന്നുണ്ടെങ്കിൽ വിളിക്ക്
അപ്പോ ശരി
അജു : ഒക്കെ ഡോക്ടർ ഞാൻ വരുന്നുണ്ടെങ്കിൽ വിളിച്ചിട്ട് വരാം എന്നാ ശരി
( അജു കോൾ കട്ട് ചെയ്ത് വേഗം റെഡി ആവാൻ നോക്കി ഇതേ സമയം ദീപ്തിയും കൂട്ടരും കോളേജിൽ എത്തിയിരുന്നു അവരുടെ ബോയ്സ് ഗാങ്ങ് മാത്രം ലീവ് ആയിരുന്നു പരിക്ക് മൂലം രണ്ടു മൂന്ന് ദിവസം റസ്റ്റിൽ ആണ് അവർ )
ദീപ്തി : അനു ക്ലാസ്സ് കഴിഞ്ഞു നമുക്ക് നേരെ ജോണിനെയും അരുണിനെയും വരുണിനെയും കാണാൻ പോകേണം
അവളുമാരോടും പറയ്
അനു : അല്ല എന്താ ഇനി പ്ലാൻ അവനെ വെറുതെ വിടാൻ ആണോ ഇപ്പോഴും നിൻ്റെ ഉള്ളിൽ അവനെ സ്വന്തമാക്കണം എന്ന ചിന്ത ഉണ്ടോ മോളെ
ദീപ്തി : അവനെ സ്വന്തം ആക്കണം എന്ന ചിന്തയൊക്കെ ഉണ്ട് എന്നാൽ അവൻ നമ്മുടെ കൂട്ടുകാരോട് ചെയ്തത് നോക്കുമ്പോൾ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം വരുന്നുണ്ട്
അനു : ഇതിനെല്ലാം കാരണം ആ എരണംക്കെട്ടവൾ ആണ് അവൾക്ക് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ
ദീപ്തി : അനു നീ ഇന്നലെ അവൻ ഇവിടെ വച്ച് പറഞ്ഞത് നീയും കേട്ടത് അല്ലേ ഇതിൻ്റെ പേരിൽ അവളുടെ മെക്കിട്ട് ആരെങ്കിലും കയറിയാൽ അവരുടെ അവസ്ഥയും ഇതാവും എന്ന് അത് കൊണ്ട് തന്നെ ഇനി എന്ത് ചെയ്യുകയാണെങ്കിലും വ്യക്തമായ പ്ലാനോട് കൂടി ചെയ്യണം ഇല്ലെങ്കിൽ അത് നമ്മൾക്ക് ദോഷം ചെയ്യും
അനു : അവളെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവനു ഇത്ര മാത്രം ദേഷ്യം വരാൻ അവള് അവൻ്റെ ആരാ
ദീപ്തി : അതെല്ലാം ഇനി നമ്മൾ കണ്ട് പിടിക്കേണ്ടിവരും
അനു : എന്നാലും അവൾക്ക് എങ്ങനെയാ ഈ അർജുനെ പരിചയം അവർ അന്നു അമ്പലത്തിൽ വച്ചല്ലേ ആദ്യമായി കാണുന്നത് തന്നെ എന്തിന് നമ്മളും അന്നല്ലെ അർജുനെ നേരിൽ കണ്ടത് അവൻ്റെ ബിസിനസ് എല്ലാം ബാംഗളൂരിലും അങ്ങനെ ഉള്ള അവനും ഇവിടെ ഈ കാട്ടുമുക്കിൽ കിടക്കുന്ന ഇവളും തമ്മിൽ മുൻപരിചയം ഉണ്ടാവാൻ ഒരു വഴിയും ഇല്ല
ദീപ്തി : ഈ ചോദ്യം ഞാൻ കുറെ ആയി എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് ഇതിൻ്റെ സത്യാവസ്ഥ എന്തായാലും പുറത്ത് കൊണ്ട് വന്നേ പറ്റൂ
( ഈ സമയം തന്നെ അങ്ങോട്ട് സാന്ദ്രയും ശ്രുതിയും ക്രിസ്റ്റീനയും വന്നു പിന്നെ അവർ അഞ്ച് പേരും ഇതേ കാര്യം ചർച്ച ചെയ്യാൻ തുടങ്ങി എല്ലാവർക്കും അറിയേണ്ടതും ഇത് തന്നെ ആണ് എന്താണ് അർജുനും അശ്വതിയും തമ്മിൽ ഉള്ള ബന്ധം അവൾക്ക് വേണ്ടി നമ്മുടെ ജോണിനെയും കൂട്ടരെയും തല്ലിയത് എന്തിനാണ് അങ്ങനെ അവരുടെ ചർച്ച നീണ്ടു പോയി ഈ സമയം ആണ് ബസ്സിറങ്ങി കോളേജിലേക്ക് വരുന്ന അച്ചുവിനേയും അമുവിനേയും അവർ കണ്ടത് )
അനു : ദേ വരുന്നുണ്ട് ആ മാരണം
ശ്രുതി : വരട്ടെ നമുക്ക് അവൾക്കിട്ട് രണ്ട് കൊടുത്താലോ
അപ്പോ അവള് സത്യം പറയും
ക്രിസ്റ്റീന : നീ ഒന്ന് മിണ്ടാതെ നിന്നെ ജോണിൻ്റെയൊക്കെ അവസ്ഥ കണ്ടില്ലേ നീ
എടുത്ത് ചാടി ഒന്നും ചെയ്തിട്ട് കാര്യമില്ല
ദീപ്തി : അതെ സമയം എടുത്ത് ആലോചിച്ച് തീരുമാനിക്കാം ഇനി എന്ത് വേണം എന്നുള്ളത്