അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

( അവരുടെ ഫോർച്ചുണർ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു ഈ സമയം അച്ചുവും അമ്മുവും കോളേജിലേക്ക് പോവാൻ വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു )
അച്ചു : അമ്മു എനിക്ക് എന്തോ ഒരു പേടി തോന്നുന്നു നമുക്ക് ഇന്ന് ക്ലാസിൽ പോണോ
അമ്മു : പിന്നെ പോവണ്ടെ നീ ഇങ്ങനെ പേടിച്ചാലോ
അച്ചു : അതല്ലെടി നിനക്ക് അറിയില്ലേ അവളുമാരുടെ സ്വഭാവം എന്താ ചെയ്യുക എന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അതാ
അമ്മു : നീ ഒന്ന് വേഗം ഒരുങ്ങിയേ ഇന്നലെ പറഞ്ഞത് നീ മറന്നോ നമുക്ക് അവരോട് ചെന്ന് കാര്യം പറഞ്ഞു മനസ്സിലാക്കാം നീ പേടിക്കാതെ ഇരിക്ക് ഞാൻ ഇല്ലെ കൂടെ
അച്ചു : എന്നാലും എനിക്ക്
അമ്മു : ഒരു എന്നാലും ഇല്ല നീ വാ ഇങ്ങോട്ട് അല്ല സച്ചുട്ടൻ എവിടെ ഇന്ന് ക്ലാസ്സിലേക്ക് ഇല്ലേ
അച്ചു : അവൻ ഇന്ന് പോകുന്നില്ല എന്ന് പറഞ്ഞു
അമ്മു : നീ എന്താ കാരണം എന്ന് ചോദിച്ചില്ലെ
അച്ചു : എന്താ കാരണം എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്നാ പറയുന്നേ
അമ്മു : എന്നാൽ അവനെ വിളി എൻ്റെ വീട്ടിൽ ആക്കിയിട്ടു നമുക്ക് പോവാൻ നോക്കാം
അച്ചു : സച്ചുട്ടാ നീ എന്താ ചെയ്യുന്നേ
സച്ചു : ഒന്നും ചെയ്യുന്നില്ല ചേച്ചി ദാ വരുന്നു
അമ്മു : എന്താ ചെക്കാ കളവ് പഠിഞ്ഞോ നിനക്ക്
അല്ല ഇനി എന്നാ മോൻ ക്ലാസ്സിൽ പോണേ
സച്ചു : നാളെ പോവാം ചേച്ചി
അല്ല അച്ചു ചേച്ചി എവിടെ
അമ്മു : അവള് അകത്തുണ്ട് എന്തേ ഡാ
സച്ചു : അത് അത് പിന്നെ ചേച്ചി അച്ചു ചേച്ചിയോട് പറയരുത്
അമ്മു : നീ കാര്യം എന്താണെന്ന് പറയെട ചെക്കാ
അച്ഛൻ വഴക്ക് വല്ലതും പറഞ്ഞോ അതോ തല്ലിയോ
സച്ചു : അതൊന്നും അല്ല ചേച്ചീ എനിക്ക് എനിക്ക്
അമ്മു : നീ എന്നെ ടെൻഷൻ ആക്കാതെ കാര്യം പറയ്
സച്ചു : ചേച്ചി എനിക്ക് നടക്കുമ്പോൾ കാല് നല്ലവണ്ണം വേദനിക്കുന്നുണ്ട് നടക്കാൻ പറ്റുന്നില്ല
അമ്മു : അപ്പോ നീ ഇന്നലെയൊക്കെ നടന്നതോ
സച്ചു : അത് ചേച്ചി എനിക്ക് വയ്യ എന്ന് അറിഞ്ഞാൽ അച്ചു ചേച്ചിക്ക് സങ്കടം ആവും പിന്നെ ചേച്ചിക്ക് അറിയില്ലേ ആശുപത്രിയിൽ പോകാൻ ഉള്ള പൈസ ഒന്നും ചേച്ചിയുടെ കയ്യിൽ ഉണ്ടാവില്ല അതാ ഞാൻ ഒന്നും പറയാത്തെ
അമ്മു : എന്നിട്ട് നിനക്ക് ഇപ്പൊ എങ്ങിനെ ഉണ്ട് അവളോട് പറയാതെ ഇരുന്നാൽ എങ്ങനെയാ വേദന അധികം ആണെങ്കിൽ ആശുപത്രിയിൽ കാണിച്ചല്ലെ പറ്റൂ ഇല്ലെങ്കിൽ അത് അധികം ആയാലോ
സച്ചു : കുറച്ച് ദിവസം ക്ലാസ്സിൽ പോവാതെ ഇരുന്നു നോക്കാം ചിലപ്പോ മാറിയാലോ അതാ ഞാൻ ഇന്ന് പോവാത്തെ
അച്ചു : എന്താണ് രണ്ടാളും തമ്മിൽ ഒരു കുശലം പറച്ചിൽ
സച്ചു : ഒന്നുമില്ല
അമ്മു : അവൻ നിൻ്റെ സാറിനെ കുറിച്ച് ചോദിക്കുകയായിരുന്നു
അച്ചു : ദേ പെണ്ണേ നിനക്ക് അടി കിട്ടാൻ ആയിട്ടുണ്ട് അധികം വൈകാതെ എൻ്റെ കയ്യിൽ നിന്ന് കിട്ടും നോക്കിക്കോ
സച്ചു : ചേച്ചി അതെന്താ അമ്മു ചേച്ചി അങ്ങനെ പറയുന്നേ
അച്ചു : അവൾക്ക് പ്രാന്ത് അല്ലാതെന്ത് നീ വാ നമുക്ക് അമ്മു ചേച്ചിയുടെ വീട്ടിൽ പോയി ഇരിക്കാം ഞാൻ ക്ലാസ് കഴിഞ്ഞു വന്നിട്ട് ഇങ്ങോട്ട് പോരാം നീ ശാരദ്ദേച്ചിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതെ ഇരിക്കണം കേട്ടോ
അമ്മു : ഒന്നു പോയേ ഡീ അവൻ അവിടെ ചെന്ന് മല മറിക്കുകയല്ലെ നീ പറയുന്നത് കേട്ടാൽ അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല കാരണം അമ്മക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ടം നിങ്ങളെ രണ്ടു പേരെയും ആണ്
അച്ചു : ഓ മതി ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ പോരെ
അമ്മു : വാടാ സച്ചു നമുക്ക് വീട്ടിൽ പോവാം
അച്ചു നീ വാതിൽ അടച്ച് അങ്ങോട്ട് വാ ഞാൻ ഇവനെ വീട്ടിൽ ആക്കിയിട്ട് അവിടെ വഴിയിൽ നിൽക്കാം
അച്ചു : ആ ഡീ എന്നാ നിങ്ങൾ നടന്നോ ഞാൻ ദാ വരുന്നു
അമ്മു : വേഗം വാ ബസ്സ് പോവും
അച്ചു : ദാ വരുന്നു ഒരു രണ്ടു മിനുട്ട്

Leave a Reply

Your email address will not be published. Required fields are marked *