അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

മോഹൻ : റാം ഷെട്ടി വിളിച്ചിരുന്നോ നമ്മൾ ഏൽപ്പിച്ച ജോലി എന്തായി
റാം : ഏട്ടാ അത് ഷെട്ടി
ഷെട്ടിയെ വിളിച്ചിട്ട് കിട്ടുന്നില്ല
മോഹൻ : ഷെട്ടിയുടെ ഗ്യാങ്ങിലെ വേറെ ആരെയെങ്കിലും വിളിച്ച് നോക്കിയോ നീ
റാം : ഏട്ടാ അത് പിന്നെ ഷെട്ടിയുടെ ഗ്യാങ്ങിലെ ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല
അവിടെ ഉള്ള വേറെ കണക്ഷൻ വഴി അന്വേഷിച്ചപ്പോൾ അറിഞ്ഞത്
ഷെട്ടിയും ഗ്യാങ്ങും ബാംഗളൂരിൽ നിന്ന് വാനിഷ് ആയെന്നാ പറയുന്നത്
മോഹൻ : വാട്ട് എന്താ നീ ഈ പറയുന്നേ ബാംഗളൂരിലെ പ്രമുഖ നൊട്ടോറിയസ് ഗ്യാങ് തലവൻ ആരും അറിയാതെ വാനിഷ് ആയെന്നോ വിശ്വസിക്കാൻ കഴിയുന്നില്ല
റാം : പറഞ്ഞത് സത്യമാണ് നമ്മൾ അന്നു അർജുനെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു വിട്ടില്ലേ അവനെ അന്വേഷിച്ച് പോയ ഷെട്ടിയും ഗ്യാങ്ങും പിന്നെ തിരികെ വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
മോഹൻ : അങ്ങനെ ആണെങ്കിൽ നമ്മൾ ഭയക്കുന്ന പോലെ തന്നെയാവും കാര്യങ്ങളുടെ കിടപ്പ്
റാം : നമ്മൾ ഇനി എന്താ ചെയ്യുക പഴയ കാര്യങ്ങൾ ഒന്നും ദീപുവിനെ അറിയിക്കാൻ പറ്റില്ല കാരണം അവന് നമ്മുടെ അതേ മനോഭാവം ആവില്ല
മോഹൻ : അവനെ ഒന്നും അറിയിക്കേണ്ട അവനെ മാത്രം അല്ല ബാക്കി ഉള്ളവരേയും നമുക്ക് നോക്കാം എന്താ സംഭവിക്കുക എന്ന്
റാം : അപ്പോ നമ്മൾ ഇന്ന് ബാംഗളൂർ പോകുന്നുണ്ടോ അതോ
മോഹൻ : പോണം ബിസിനസ് ട്രിപ്പ് എന്ന പേരിൽ തന്നെ
അവിടെ ചെന്ന് ആരും അറിയാതെ ഒരു അന്വേഷണം നടത്താൻ നമുക്ക് ശ്രമിക്കാം
റാം : നമ്മളുടെ മൂവ്മെൻ്റ്സ് അവൻ അറിഞ്ഞു കാണുമോ
മോഹൻ : അറിയില്ല എന്തായാലും ഒരു വഴി ഉണ്ട്
ദീപു വരട്ടെ ബാക്കി അവൻ വന്നിട്ട് നോക്കാം പിന്നെ ഞാൻ പറയുന്നത് നീ ഏറ്റ് പറഞാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം

Leave a Reply

Your email address will not be published. Required fields are marked *